യുപിഐ സേവനങ്ങൾ അടിമുടി മാറുന്നു; ഇനി വിദേശത്ത് നിന്ന് വാട്‍സ്ആപ്പിലൂടെ പണം അയക്കാം

MARCH 27, 2024, 9:06 AM

ഏറ്റവും ജനപ്രിയമായ സന്ദേശമയയ്‌ക്കൽ ആപ്പാണ് വാട്ട്‌സ്ആപ്പ്. ഇന്ത്യയിൽ മാത്രമല്ല, ലോകത്തെവിടെയും അതിന് അതുല്യമായ സ്ഥാനമുണ്ടെന്നത് സത്യമാണ്. അത്രയധികം ആളുകൾ ആശ്രയിക്കുന്ന ഈ സംവിധാനം കഴിഞ്ഞ കുറച്ച് കാലങ്ങളായി കേവലം ഒരു മെസേജിംഗ്‌ ആപ്പ് എന്നതിൽ ഉപരി മറ്റ് ചില ആവശ്യങ്ങൾക്കും ഉപയോഗിച്ച് വരുന്നുണ്ട്. അതിലൊന്നാണ് ഓൺലൈൻ ഇടപാടുകൾ.

2020 നവംബറിൽ ഇൻ-ആപ്പ് സേവനമായാണ് ഇന്ത്യൻ ഉപയോക്താക്കൾക്കായി വാട്‍സ്ആപ്പ് പേയ്‌മെൻ്റ് അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് പേ ആദ്യമായി അവതരിപ്പിച്ചത്. ഇപ്പോഴിതാ മൂന്ന് മാസം വരെ പരിധിയുള്ള അന്താരാഷ്ട്ര പേയ്‌മെന്റുകൾ വാട്ട്‌സ്ആപ്പ് ഉൾപ്പെടുത്തുമെന്നാണ് സൂചന. വിവിധ ടിപ്പ്സ്‌റ്റർ സൈറ്റുകൾ മുഖേനയാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്. ഇക്കാര്യത്തിൽ കമ്പനിയുടെ ഔദോഗിക സ്ഥിരീകരണം ഇനിയും വരാനുണ്ട്.

ഈ അന്താരാഷ്‌ട്ര പേയ്‌മെന്റ് സംവിധാനം മുഖേന ഇന്ത്യൻ ബാങ്ക് അക്കൗണ്ടുള്ള ഉപയോക്താക്കൾക്ക് അന്താരാഷ്ട്ര വ്യാപാരികളെ തിരഞ്ഞെടുക്കുന്നതിനും അവരുമായുള്ള ഇടപാടുകൾ പൂർത്തിയാക്കുന്നതിനും ഇതിലൂടെ പണം അയയ്‌ക്കാൻ അനുവദിക്കുന്നു. രാജ്യാന്തര യുപിഐ സേവനങ്ങൾ ബാങ്കുകൾ പ്രവർത്തനക്ഷമമാക്കിയ രാജ്യങ്ങളിൽ മാത്രമേ ഈ ഫീച്ചർ പ്രവർത്തിക്കൂ.

vachakam
vachakam
vachakam

ഇന്ത്യയിൽ, യുപിഐ വഴിയുള്ള അന്താരാഷ്ട്ര പേയ്‌മെന്റിന് കാലാവധിയുണ്ട്. അതിനുശേഷം അത് വീണ്ടും സ്വമേധയാ സജീവമാക്കേണ്ടതുണ്ട്. വാട്‍സ്ആപ്പിലെ ഈ കാലയളവ് മൂന്ന് മാസമാകാം. എന്നാൽ, ഗൂഗിൾ പേ ഏഴ് ദിവസത്തെ ഇടപാട് കാലയളവാണ് വാഗ്‌ദാനം ചെയ്യുന്നത്. നിലവിൽ ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ നിരവധി യൂപിഐ ആപ്പുകൾ ഈ സേവനം യൂസർമാർക്കായി നൽകി വരുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam