അലാസ്ക പർവതത്തിൽ നിന്ന് 1000 അടി താഴ്ചയിൽ വീണു; പർവതാരോഹകന് ദാരുണാന്ത്യം 

APRIL 27, 2024, 9:01 PM

അലാസ്കയിലെ ഡെനാലി നാഷണൽ പാർക്കിൽ മലകയറുന്നതിനിടെ  1,000 അടി താഴ്ചയിൽ വീണ് പർവതാരോഹകൻ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

വ്യാഴാഴ്‌ച രാത്രി  8,400 അടിയുള്ള  മൗണ്ട് ജോൺസണെ കയറാൻ ശ്രമിക്കുന്നതിനിടെയാണ്  സംഭവം.  ഇരുവരും  കയർ ഉപയോഗിച്ച്  ജോൺസണിലെ "എസ്കലേറ്റർ" റൂട്ടിൽ കയറുകയായിരുന്നു, അത് കൊടുമുടിയുടെ തെക്കുകിഴക്ക് മുഖത്തെ കുത്തനെയുള്ള കയറ്റം ആണ്.  

വഴിയിലുണ്ടായ മറ്റൊരു പർവതാരോഹക സംഘമാണ് ഇവർ വീണു കിടക്കുന്നത് കണ്ടത്. ഉടൻ  അലാസ്‌ക റീജിയണൽ കമ്മ്യൂണിക്കേഷൻ സെൻ്ററിനെ  വിവരം അറിയിക്കുകയായിരുന്നു.

vachakam
vachakam
vachakam

പിറ്റേന്ന് രാവിലെ  ഹെലികോപ്റ്റർ എത്തിയാണ് ഇരുവരെയും അവിടെ നിന്ന് മാറ്റിയത്. മരിച്ചയാളെ അലാസ്കയിലെ ടാക്കീറ്റ്‌നയിലേക്ക് കൊണ്ടുപോയി. അതിജീവിച്ച വ്യക്തിയെ  ചികിത്സയ്ക്കായി ടാക്കീറ്റ്‌ന സ്റ്റേറ്റ് എയർപോർട്ടിലെ ലൈഫ് മെഡ് എയർ ആംബുലൻസിലേക്ക് മാറ്റി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam