അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ 2024 മേയ് 10 (ശനി) രാവിലെ 9 മണിമുതൽ വൈകിട്ട് 5 മണിവരെ നടത്തപ്പെടുന്ന Extravaganza 2024 പ്രോഗ്രാമിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
ഇന്ത്യൻ ആന്റ് അമേരിക്കൻ ഫുഡ്, ഇന്ത്യൻ ആഭരണങ്ങൾ, ഗാർമെന്റ്സ് വിവിധയിനം ചെടികൾ തുടങ്ങിയവയുടെ സെയിൽസിനോടൊപ്പം ആസ്വാദകരവും രസകരവുമായ വിവിധ പ്രോഗ്രാമുകളും ഇതോടൊപ്പം ക്രമീകരിച്ചിരിക്കുന്നുവെന്നതും ഏറെ ശ്രദ്ധേയമാണ്.
ഭദ്രാസനത്തിന്റെ വികസന പദ്ധതികൾക്കായുള്ള ധനസമാഹരണം എന്ന നിലയിലും ന്യൂയോർക്ക്, ന്യൂജേഴ്സി മേഖലയിലെ ആളുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു കമ്മ്യൂണിറ്റി പ്രോഗ്രാമെന്ന നിലയിലും സംഘടിപ്പിക്കുന്ന ഈ പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി അഹോരാത്രം ശ്രമിച്ച കൗൺസിൽ അംഗങ്ങൾ, കോർഡിനേറ്റർമാർ, വിവിധ കമ്മിറ്റിയംഗങ്ങൾ തുടങ്ങിയ ഏവർക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപ്പൊലീത്താ അറിയിച്ചു.
ആസ്വാദകരവും രുചികരവുമായ വിഭവസമൃദ്ധമായ ഫുഡ് ഭക്ഷിക്കുന്നതിനും പരസ്പരം പരിചയം പുതുക്കുന്നതിനും ഇടപെടുന്നതിനുമുള്ള ഈ സുവർണ്ണാവസരത്തിൽ പങ്കാളികളാകുവാൻ സമീപവാസികളായ എന്റെ മലയാളി സുഹൃത്തുക്കളേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകസമിതി അറിയിച്ചു.
അമേരിക്കൻ മലങ്കര അതിഭദ്രാസന പി.ആർ.ഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്