ബൈഡന്റെ ഷിക്കാഗോ സന്ദര്‍ശനത്തിനിടെ തെരുവില്‍ പ്രതിഷേധം

MAY 9, 2024, 9:27 PM

ഷിക്കാഗോ: പ്രചാരണത്തിനുള്ള ധനസമാഹരണത്തിനായി ഷിക്കാഗോയില്‍ എത്തിയ പ്രസിഡന്റ് ജോ ബൈഡനെ പ്രതിഷേധക്കാര്‍ ബുധനാഴ്ച തെരുവില്‍ തടഞ്ഞു. പ്രസിഡന്റിന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് 5 മണിയോടെ ലൂപ്പിലെ മണ്‍റോയ്ക്കും സ്റ്റേറ്റ് സ്ട്രീറ്റിനും സമീപം പ്രതിഷേധക്കാര്‍ ഒത്തുകൂടി.

പാമര്‍ ഹൗസ് ഹില്‍ട്ടണില്‍ നടന്ന ധനസമാഹരണത്തില്‍ പങ്കെടുത്ത പ്രസിഡന്റ് നാലുമണിക്കൂറോളം നഗരത്തിലുണ്ടായിരുന്നു. അതേസമയം ഹോട്ടലിലേക്കുള്ള പ്രവേശന കവാടത്തില്‍ നിന്ന് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. പാലസ്തീന്‍ അനുകൂല പ്രകടനക്കാര്‍ ഇസ്രായേലിനുള്ള പ്രസിഡന്റിന്റെ പിന്തുണയെ വിമര്‍ശിച്ച് രംഗത്തെത്തി.  പ്രത്യേകിച്ചും റാഫയില്‍ ഇസ്രായേല്‍ അധിനിവേശം ആസന്നമായിരിക്കാം എന്ന സാഹചര്യത്തില്‍ എന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നു.

ഡൗണ്ടൗണിലൂടെ മാര്‍ച്ച് ചെയ്യുകയും ഗതാഗതം തടയുകയും ഉച്ചഭാഷിണി ഉപയോഗിച്ച് മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്ത ശേഷമാമണ് അവര്‍ പിന്‍മാറിയത്. മിഷിഗണ്‍ അവന്യൂവിനും ഐഡ ബി വെല്‍സ് ഡ്രൈവിനും സമീപം റാലിക്ക് വേണ്ടിയാണ് അവര്‍ ആദ്യം ഒത്തുകൂടിയത്.

'അദ്ദേഹത്തിനും ഈ ധനസമാഹരണത്തില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന അതിസമ്പന്നരായ കോടീശ്വരന്മാര്‍ക്കും ശതകോടീശ്വരന്മാര്‍ക്കും വംശഹത്യയില്‍ പങ്കാളികളായ എല്ലാവര്‍ക്കും ഞങ്ങളുടെ വാക്കുകള്‍ കേള്‍ക്കാന്‍ കഴിയും,' പാലസ്തീനിലെ ഷിക്കാഗോ കോയലിഷന്‍ ഫോര്‍ ജസ്റ്റിസുമായി ഹതേം അബുദയ്യ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam