ഷിക്കഗോ: നോർത്ത് അമേരിക്കയിലെ മലയാളി സുഹൃത്തുക്കളുടെ ക്ലബ്ബുകളിൽ വച്ച് ഏറ്റവും മുൻ നിരയിൽ നിൽക്കുന്ന ഷിക്കഗോ സോഷ്യൽ ക്ലബ് ഈ വർഷം സെപ്തംബർ 2ന് ഷിക്കാഗോയിൽ വച്ച് നടത്താൻ തിരുമാനമെടുത്തു.
ആയിരക്കണക്കിന് കാണികൾ വരുന്ന ടൂർണമെന്റിന് നേതൃത്വം നൽകാൻ ഷിക്കാഗോയിലെ മുതിർന്ന സംഘാടകനും മുൻ ഐ.എം.എ പ്രസിഡന്റും മുൻ കെ.സി.സി.എൻ.എ പ്രസിഡന്റുമായ സിറിയക്ക് കൂവക്കാടൻ ഈ ടൂർണമെന്റിന്റെ ചെയർമാനായി തെരഞ്ഞെടുത്തു.
അതോടൊപ്പം ടൂർണമെന്റിന്റെ ജനറൽ കൺവീനറായി ഷിക്കാഗോയിലെ കലാസാംസ്കാരിക മേഖലയിലെ നിറസാന്നിധ്യം മുൻ മിഡ്വെസ്റ്റ് പ്രസിഡന്റും ഇപ്പോഴത്തെ കെ.സി.സി.എൻ.എ ഷിക്കാഗോ റീജിയണൽ വൈസ് പ്രസിഡന്റ് സ്റ്റീഫൻ കിഴക്കേകുറ്റ് തിരഞ്ഞെടുത്തു.
ഫൈനാൻസ് കമ്മിറ്റി ചെയർമാനായി സോഷ്യൽ ക്ലബ് മുൻ ട്രഷറർ ബിജു കരികുളം തെരഞ്ഞെടുത്തു.
ഷിക്കാഗോ കമ്മ്യൂണിറ്റിയിലെ അറിയപ്പെടുന്ന സോഷ്യൽ മീഡിയ വക്താവും കഴിഞ്ഞ പത്ത് വർഷക്കാലമായി സോഷ്യൽ ക്ലബിന്റെ പി.ആർ.ഒ. ആയി പ്രവത്തിക്കുന്ന മാത്യു തട്ടാമറ്റത്തിനെയും പബ്ലിസിറ്റി ചെയർമാനായി ഐകകണ്ഠേനെ സോഷ്യൽ ക്ലബ് ജനറൽ ബോഡി നിയമിച്ചു.
ഫുഡ്ഫെസ്റ്റിവൽ ചെയർമാനായിജോസ് മണകാട്ടിനെയും തിരഞ്ഞെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്