മലങ്കര ആർച്ച് ഡയോസിസ് Extravaganza - 2024 ഒരുക്കങ്ങൾ പുരോഗമിക്കുന്നു

APRIL 28, 2024, 12:31 AM

അമേരിക്കൻ മലങ്കര അതി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ 2024 മെയ് 11 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ, ആർച്ച് ഡയോസിഷ്യൻ ഹെഡ് കോർട്ടേഴ്‌സിൽ വച്ച് നടത്തപ്പെടുന്ന 'Extravaganza - 2024' എന്ന മെഗാ ഈവന്റിന്റെ ഒരുക്കങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുന്നു.

ഭദ്രാസനത്തിന്റെ വിവിധ പദ്ധതികൾക്കാവശ്യമായ ഫണ്ട് സമാഹരണ ലക്ഷ്യത്തോടൊപ്പം തന്നെ ഈ പരിപാടി ഒരു കമ്മ്യൂണിറ്റി പ്രോഗ്രാം എന്ന നിലയിൽ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. ഇതര ക്രൈസ്തവ വിഭാഗങ്ങളെയും, മറ്റു പൊതു ജനങ്ങളെയും ഉൾപ്പെടുത്തി ഒരു പൊതു ജന സമ്പർക്ക പരിപാടിയെന്ന നിലയിലാണ് സംഘാടകർ ഈ പരിപാടിയെ നോക്കി കാണുന്നത്. പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.


vachakam
vachakam
vachakam

ന്യൂയോർക്കിലും, ന്യൂജേഴ്‌സിയിലും പരിസര പ്രദേശത്തുമുള്ള 20ൽപരം ദേവാലയങ്ങളിൽ നിന്നുമായി ഒട്ടനവധി ആളുകൾ ഈ പരിപാടിയിൽ സംബന്ധിക്ക തക്കവിധം കാലേക്കൂട്ടി തന്നെ ടിക്കറ്റ് പർച്ചേസ് ചെയ്തു കഴിഞ്ഞു. വിവിധ സ്ഥലങ്ങളിൽ നിന്നും എത്തുന്നവർക്ക് അവരുടെ വാഹനം പാർക്ക് ചെയ്യുന്നതിനുള്ള പ്രത്യേക ക്രമീകരണം ചെയ്തിട്ടുണ്ട്. ഭദ്രാസന അരമനയോടു ചേർന്നുള്ള ബാങ്ക് ഓഫ് അമേരിക്കയുടെയും, സിറ്റി ബിൽഡിങ്ങിന്റെയും പാർക്കിംഗ് ലോട്ട്‌സ് അതിനായി ഉപയോഗിക്കുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. വാലേ പാർക്കിങ്ങ് സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ ആന്റ് അമേരിക്കൻ ഫുഡ്, ഇന്ത്യൻ ആഭരണങ്ങൾ, ഗാർമെന്റ്‌സ്, വിവിധയിനം ചെടികൾ തുടങ്ങിയവയുടെ സെയിൽസിനോടൊപ്പം തന്നെ ഈ പ്രോഗ്രാം വളരെയേറെ ആനന്ദകരവും ആസ്വാദകരവുമാക്കുന്നതിനായി യോഗ, മെഡിറ്റേഷൻ, തുടങ്ങി ആകർഷകരമായ വിവിധ പ്രോഗ്രാമുകളും ഇതിൽ ഉൾപെടുത്തിയിരിക്കുന്നുവെന്നുള്ളതും ഏറെ ശ്രദ്ധേയമാണ്.

മാത്യൂസ് മൻജ്ജാ, ലിസി തോമസ്, റീബാ ജേക്കബ് എന്നിവർ കോർഡിനേറ്റർമാരായും റവ. ഫാ. ജെറി ജേക്കബ് (ഭദ്രാസന സെക്രട്ടറി), ജോജി കാവനാൽ (ഭദ്രാസന ട്രഷറർ), കമാണ്ടർ ജോബി ജോർജ്, രാജു അബ്രഹാം, സാജു പൗലോസ്, ഏലിയാസ് ടി.പി., റോയി മാത്യു (ഫിനആൻസ് & ഫുഡ് കമ്മിറ്റി), ഷാനാ ജോഷ്വാ, ജെയിംസ് ജോർജ് (പി.ആർ.ഒ), റവ. ഫാ. അരുൺ ഗീവർഗീസ് (ഐ.ടി.ഐ), സാബു സ്‌കറിയ (മാർക്കറ്റിംഗ്), സെന്റ് മേരീസ് വിമൻസ് ലീഗ്, സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പ്, സണ്ടേ സ്‌കൂൾ MGSOYS, MGSOSA എന്നീ ഭക്തസംഘടനാ പ്രതിനിധികൾ എന്നിവർ ഉൾക്കൊള്ളുന്ന സബ്ബ് കമ്മിറ്റി, ഭദ്രാസന കൗൺസിലിനോടൊപ്പം പ്രവർത്തനങ്ങൾ വിലയിരുത്തി വരുന്നു.

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക് മാത്യൂസ് മാജ്ജ (856-417-1040), റവ. ഫാ. ഡോ. ജെറി ജേക്കബ് (845-519-9669), ജോജി കാവനാൽ (914-409-5381).

കറുത്തേർത്ത് ജോർജ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam