വോട്ട് കണക്ക്: ഖാര്‍ഗെയുടെ പ്രസ്താവന ആശയക്കുഴപ്പം സൃഷ്ടിക്കാനും തെരഞ്ഞെടുപ്പിന് തടസ്സം സൃഷ്ടിക്കാനുമെന്ന് കമ്മീഷന്‍

MAY 10, 2024, 6:24 PM

ന്യൂഡെല്‍ഹി: വോട്ടര്‍മാരുടെ കണക്കുകള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഖാര്‍ഗെയുടെ പ്രസ്താവന ആശയക്കുഴപ്പം സൃഷ്ടിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന് തടസ്സം സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കുറ്റപ്പെടുത്തി. 

തിരഞ്ഞെടുപ്പ് നടപടികളുടെ വിശ്വാസ്യതയില്‍ ആശയക്കുഴപ്പം പരത്താനുള്ള പക്ഷപാതപരവും ആസൂത്രിതവുമായ ശ്രമത്തിന്റെ പ്രതിഫലനമാണ് പ്രസ്താവനകളെന്ന് ഖാര്‍ഗെയ്ക്ക് അയച്ച കത്തില്‍ കമ്മീഷന്‍ പറഞ്ഞു.

ആഴ്ചയുടെ തുടക്കത്തില്‍ ഇന്ത്യ മുന്നണി നേതാക്കള്‍ക്ക് കത്ത് എഴുതി ഖാര്‍ഗെ, തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട വോട്ടിംഗ് കണക്കുകളില്‍ പൊരുത്തക്കേടുകളുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. എക്സില്‍ കത്ത് പങ്കുവെച്ച അദ്ദേഹം 'തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത' എക്കാലത്തെയും താഴ്ന്ന നിലയിലാണെന്ന് ആരോപിച്ചു. 

vachakam
vachakam
vachakam

മുന്‍ തിരഞ്ഞെടുപ്പുകളിലെല്ലാം തെറ്റായ വിവരണങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഒരു പാറ്റേണ്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് കണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. വോട്ടെടുപ്പില്‍ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ (ഇവിഎം) മുമ്പ് ദക്ഷിണാഫ്രിക്കയില്‍ ഉപയോഗിച്ചവയാണെന്ന് ര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞതും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. 

അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ മാനിക്കുന്നുവെങ്കിലും, തിരഞ്ഞെടുപ്പ് പൂര്‍ണമായി നടത്താനുള്ള അതിന്റെ പ്രധാന ചുമതലയില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്ന സംഭവവികാസങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഉത്തരവാദിത്തമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഖാര്‍ഗെയുടെ ആരോപണങ്ങള്‍ നിരസിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ അത്തരം പ്രസ്താവനകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അദ്ദേഹത്തെ ഉപദേശിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam