ബിജെപിക്ക് വൻ തിരിച്ചടി;പാർട്ടി വക്താവായ കർണി സേനാ തലവൻ രാജിവച്ചു

MAY 10, 2024, 4:06 PM

ഹരിയാനയിൽ ബിജെപി വക്താവും കർണി സേനാ തലവനുമായ സുരജ് പാൽ അമു ബിജെപി അംഗത്വം രാജിവച്ചതായി റിപ്പോർട്ട്. ഗുജറാത്തിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് രാജിയെന്നാണ് പുറത്തു വരുന്ന വിവരം. 

2018 ൽ പദ്‌മാവത് സിനിമക്കെതിരെ വിവാദ പ്രസ്താവനകളുമായി രംഗത്ത് വന്ന് ശ്രദ്ധേയനായ ആളാണ് സുരജ് പാൽ അമു. ഇന്ന് പാർട്ടി ദേശീയ അധ്യക്ഷന് അയച്ച കത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം രാജിവെക്കുന്നതായി അറിയിച്ചത്. സ്ത്രീകൾക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയ വ്യക്തിക്ക് പാർട്ടി സ്ഥാനാർത്ഥിത്വം നൽകിയത് മുഴുവൻ ക്ഷത്രിയ സമുദായത്തിനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം രാജിയിൽ അറിയിച്ചു.

രാജ്കോട് ലോക്സഭാ മണ്ഡലത്തിൽ കേന്ദ്രമന്ത്രി പരുഷോത്തം രുപാലയെ ബിജെപി സ്ഥാനാർത്ഥിയാക്കിയതിലാണ് അദ്ദേഹത്തിൻ്റെ പ്രതിഷേധം. ബ്രിട്ടീഷ് ഭരണത്തെ രാജ്യം സ്വാതന്ത്യം നേടുന്നതിന് മുൻപ് മഹാരാജാക്കന്മാർ വണങ്ങി നിന്നുവെന്നും വിദേശ ഭരണാധികാരികൾക്ക് തങ്ങളുടെ പെൺമക്കളെ രാജാക്കന്മാർ വിവാഹം കഴിച്ചുനൽകിയെന്നുമുള്ള അദ്ദേഹത്തിൻ്റെ പ്രസ്താവനകളുടെ പേരിലാണ് വിവാദം. രുപാല പിന്നീട് പ്രസ്താവനകളിൽ ഖേദം പ്രകടിപ്പിച്ചെങ്കിലും കർണി സേന അതിനോട് ക്ഷമിച്ചിരുന്നില്ല.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam