പനീര്‍ സാന്‍വിച്ച് ഓര്‍ഡര്‍ ചെയ്തത യുവതിക്ക് ലഭിച്ചത് ചിക്കൻ സാൻവിച്ച്; 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി

MAY 10, 2024, 3:57 PM

പനീര്‍ സാന്‍വിച്ച് ഓര്‍ഡര്‍ ചെയ്തത യുവതിക്ക് ലഭിച്ചത് ചിക്കൻ സാൻവിച്ച്. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി രംഗത്ത്. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിനി നിരാലിയാണ് ഫുഡ് ഡെലിവറി ആപ്പ് വഴി സാന്‍വിച്ച് ഓര്‍ഡര്‍ ചെയ്തത്. എന്നാൽ ഇവർക്ക് വെജിറ്റേറിയന് പകരം ലഭിച്ചത് ചിക്കൻ ആണ്.

വർഷങ്ങളായി വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നയാളാണ് നിരാലി. പിക്ക് അപ്പ് മീല്‍സ് ബൈ ടെറ ആപ്പ് വഴിയാണ് വെജ് സാന്‍വിച്ച് ഓര്‍ഡര്‍ ചെയ്തത്. സാന്‍വിച്ച് എത്തി മൂന്ന് തവണ അതില്‍ കടിച്ച ശേഷമാണ് നിരാലിക്ക് ഉള്ളില്‍ ചിക്കനുണ്ടെന്ന് മനസിലായത്. ആദ്യം സോയ ആണെന്നാണ് കരുതിയത്. സംഭവം തനിക്ക് ഞെട്ടലുണ്ടാക്കിയെന്നും പണ്ടുമുതലേ താനും കുടുംബവും നോണ്‍ വെജ് കഴിക്കാറില്ലെന്നും അത് കഴിക്കുന്നത് സങ്കല്‍പ്പിക്കാന്‍ പോലുമാകുന്നില്ലെന്നും നിരാലി പ്രതികരിച്ചു.

ഈ സംഭവം തനിക്ക് വലിയ ഞെട്ടൽ ഉണ്ടാക്കി എന്നും തുടര്‍ന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ തീരുമാനിച്ചത് എന്നും അവർ പ്രതികരിച്ചു. ആദ്യം റെസ്റ്റോറന്റിനെതിരെ അഹമ്മദാബാദിലെ മുനിസിപ്പല്‍ കോര്‍പറേഷനിലെ ഹെല്‍ത്ത് ഓഫീസര്‍ക്ക് പരാതി നല്‍കി. 50 ലക്ഷമാണ് റെസ്റ്റോറന്റില്‍ നിന്ന് യുവതി തുക ആവശ്യപ്പെട്ടിരിക്കുന്നത്. പരാതി കിട്ടിയതോടെ ഭക്ഷ്യവകുപ്പ് റെസ്റ്റോറന്റില്‍ നിന്ന് 5000 രൂപ ഫൈന്‍ ഈടാക്കി. എന്നാൽ തനിക്ക് നഷ്ടപരിഹാരമായി 50 ലക്ഷം കിട്ടിയേ തീരൂ എന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് യുവതി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam