ഹൈറിച്ച് തട്ടിപ്പ്: കളക്ടറുടെ ഉത്തരവ് ശരിവച്ച് സെഷന്‍ കോടതി

APRIL 28, 2024, 5:58 AM

തൃശൂര്‍: സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തണമെന്ന കളക്ടറുടെ ഉത്തരവ് തേര്‍ഡ് അഡീഷനല്‍ സെഷന്‍ കോടതി ശരിവച്ചു. ഇതോടെ ഹൈറിച്ചിന്റെയും ഉടമസ്ഥരുടെയും സ്വത്തുക്കള്‍ കളക്ടറുടെ കൈവശമാകും.

ഏകദേശം 200 കോടി രൂപയുടെ സ്വത്താണ് സര്‍ക്കാര്‍ ഏറ്റെടുക്കുക. തട്ടിപ്പ് കേസില്‍ കൂടുതല്‍ പരാതിക്കാര്‍ ഉണ്ടാകുന്നത് തടയാനാണ് ഹൈറിച്ച് തട്ടിപ്പുകാര്‍ തുടക്കം മുതല്‍ ശ്രമിച്ചത്. എന്നാല്‍ കോടതി ഇത് മണിചെയിന്‍ തട്ടിപ്പാണെന്ന് സ്ഥിരീകരിച്ചതോടെ സിബിഐക്കു മുന്നില്‍ കൂടുതല്‍ പരാതിക്കാര്‍ വരും. കളക്ടറുടെ സമയബന്ധിതമായ ഇടപെടലാണ് ബഡ്സ് ആക്ട് അനുസരിച്ച് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടിയ നടപടി സ്ഥിരപ്പെടുത്തിയത്.

പബ്ലിക് പ്രോസിക്യൂട്ടറും കേസ് നടത്തുന്നതില്‍ വിജയിച്ചു. കേരളത്തില്‍ ബഡ്സ് ആക്ട് അനുസരിച്ച് സ്വത്ത് കണ്ടുകെട്ടിയ നടപടി സ്ഥിരപ്പെടുത്തിയ ആദ്യ കേസാണിത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam