കെപിസിസി ആക്ടിങ് പ്രസിഡന്റ് സ്ഥാനം എം.എം.ഹസൻ തൽക്കാലം തുടർന്നേക്കും 

APRIL 28, 2024, 6:10 AM

തിരുവനന്തപുരം :  കെപിസിസി ആക്ടിങ് പ്രസിഡന്റ് സ്ഥാനം എം.എം.ഹസൻ തൽക്കാലം തുടർന്നേക്കും. വോട്ടെടുപ്പു കഴിഞ്ഞതോടെ കെപിസിസി പ്രസിഡന്റിന്റെ ചുമതലയിലേക്ക് തിരിച്ചെത്താൻ കെ.സുധാകരൻ താൽപര്യം പ്രകടിപ്പിരുന്നു. 

സുധാകരൻ മടങ്ങിയെത്തുമ്പോൾ ഒഴിയുന്നതിൽ ഹസനു വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടാകാൻ ഇടയില്ല.

യുഡിഎഫ് കൺവീനർ എന്ന പ്രധാന പദവിയുണ്ട്. എന്നാൽ ആക്ടിങ് പ്രസിഡന്റായി നിയമിച്ചത് എഐസിസിയായതിനാൽ തീരുമാനവും അവിടെനിന്നു വരണം. 

vachakam
vachakam
vachakam

തിരഞ്ഞെടുപ്പ് പൂർത്തിയാകുംവരെയാണ് ഹസനെ എഐസിസി നിയമിച്ചിരിക്കുന്നത്. ഫലം വരുന്നതു വരെ ഹസൻ തുടരട്ടെയെന്ന മനോഗതത്തിലാണ് എഐസിസി.  

എഐസിസിയുടെ നിയമന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കെപിസിസിയുടെ ഫണ്ടുകൾ അടക്കം ഹസൻ കൈകാര്യം ചെയ്യുന്നത്. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam