രാജി ഭീഷണി മുഴക്കി ഓപ്പണ്‍എഐ ജീവനക്കാര്‍; ആള്‍ട്ട്മാനൊപ്പം പോകുമെന്ന് മുന്നറിയിപ്പ്

NOVEMBER 20, 2023, 9:00 PM

ന്യൂയോര്‍ക്ക്: ചാറ്റ്ജിപിടിയുടെ സ്രഷ്ടാക്കളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ ഓപ്പണ്‍എഐ കൂടുതല്‍ പ്രതിസന്ധിയിലേക്ക്. കമ്പനിയുടെ ബോര്‍ഡ് രാജിവെച്ചില്ലെങ്കില്‍ സ്റ്റാര്‍ട്ടപ്പ് ഉപേക്ഷിച്ച് മുന്‍ മേധാവി സാം ആള്‍ട്ട്മാനൊപ്പം മൈക്രോസോഫ്റ്റിന്റെ പുതിയ ഡിവിഷനില്‍ ചേരുമെന്ന് ഓപ്പണ്‍എഐ ജീവനക്കാര്‍ ഭീഷണിപ്പെടുത്തി. 

ചീഫ് ടെക്നോളജി ഓഫീസര്‍ മീരാ മുരട്ടി, ചീഫ് ഡാറ്റാ സയന്റിസ്റ്റ് ഇല്യ സറ്റ്സ്‌കേവര്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ബ്രാഡ് ലൈറ്റ്കാപ്പ് എന്നിവരൊഴിച്ച് ഓപ്പണ്‍എഐയിലെ 500 ഓളം ജീവനക്കാര്‍ രാജിവെക്കുമെന്ന് കമ്പനി ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. കമ്പനി സഹസ്ഥാപകനായ സാം ആള്‍ട്ടമാനെ പുറത്താക്കിയ ബോര്‍ഡ് നടപടിയില്‍ പ്രതിഷോധിച്ചാണ് ജീവനക്കാരുടെ രാജി പ്രഖ്യാപനം. ബോര്‍ഡിനെ വേണ്ടവിധം കാര്യങ്ങള്‍ ധരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന കാരണം ചൂണ്ടിക്കാട്ടി ആള്‍ട്ട്മാനെ പുറത്താക്കിയത് ടെക് ലോകത്താകെ ഞെട്ടലുളവാക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam