ഫീച്ചറുകളിൽ കേമൻ! വൺ പ്ലസ്സ് പാഡ് 2 ഇന്ത്യയിൽ അവതരിപ്പിച്ചു

JULY 17, 2024, 4:06 AM

വൺ പ്ലസ്സിൽ നിന്നുള്ള ഏറ്റവും പുതിയ ടാബ്‌ലറ്റ് മോഡലായ പാഡ് 2 ഇന്ത്യയിൽ അവതരിപ്പിച്ചു.ചൈനീസ് ടെക് ബ്രാൻഡിൽ നിന്നുള്ള ഈ പുതിയ ടാബ്‌ലെറ്റ് ഒരൊറ്റ കളർ ഓപ്ഷനിലാണ് വിപണിയിലേക്ക് എത്തുന്നത്.3കെ റെസല്യൂഷനോട്‌ കൂടിയ ഡിസ്‌പ്ലെ, മികച്ച പ്രോസസ്സർ, ക്യാമറ ക്വാളിറ്റി തുടങ്ങി നിരവധി കിടിലൻ സ്പെസിഫിക്കേഷനുകൾ ആയിട്ടാണ് പാഡ് 2 മത്സര രംഗത്തേക്ക് വരുന്നത്.


വൺ പ്ലസ്സ് പാഡ് 2ൻ്റെ ഇന്ത്യയിലെ വില:

vachakam
vachakam
vachakam

8ജിബി + 128ജിബി, 12ജിബി + 256ജിബി എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് ടാബിനുള്ളത്.8ജിബി + 128ജിബി വേരിയന്റിന് 39,999 രൂപയും 12ജിബി + 256ജിബി വേരിയന്റിന് 42,999 രൂപയുമാണ് വില.നിംബസ് ഗ്രേ ഷേഡിൽ ഇത് ലഭ്യമാണ്. ടാബ്‌ലെറ്റിൻ്റെ ഓപ്പൺ സെയിൽ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും.ടാബ് വൺ പ്ലസ്സ് സ്റ്റൈലോ 2, വൺ പ്ലസ്സ് സ്മാർട്ട്‌ കീബോർഡ് എന്നിവയുമായി ജോടിയാക്കാം. ഇതിന് യഥാക്രമം 5,499, രൂപയും 8,499 രൂപയുമാണ് വില ആവുന്നത്.

 വൺ പ്ലസ്സ് പാഡ് 2ൻ്റെ സ്പെസിഫിക്കേഷൻസ്:

 ഓക്സിജൻ എസ് 14 ഉപയോഗിച്ചുള്ള ആൻഡ്രോയിഡ് 14ലാണ് ഇതിന്റെ പ്രവർത്തനം.കൂടാതെ 12.1-ഇഞ്ച് 3K (2,120x3,000 പിക്സലുകൾ) LCD ഡിസ്പ്ലേയോട് കൂടിയാണ് ടാബിന്റെ രൂപകല്പന. ഇത്‌ 144Hz വരെ റിഫ്രഷ് റേറ്റും,88.40 ശതമാനം സ്ക്രീൻ-ടു-ബോഡി അനുപാതവും 303ppi പിക്സൽഡെൻസിറ്റിയും നൽകുന്നുണ്ട്. 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും സഹിതമുള്ള സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റാണ് ടാബ്‌ലെറ്റിന് കരുത്ത് പകരുന്നത്.

vachakam
vachakam
vachakam

ഒപ്‌റ്റിക്‌സിനായി, ടാബിൽ 13 മെഗാപിക്സൽ പിൻ ക്യാമറയും 8 മെഗാപിക്സൽ സെൽഫി ഷൂട്ടറും ഉണ്ട്. ക്വാഡ് സ്റ്റീരിയോ സ്പീക്കറുകളാണ് ഇതിന്റെ മറ്റൊരു സവിശേഷത.ബ്ലൂടൂത്ത് 5.4, വൈഫൈ 7, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഫേസ് റെകഗ്നിഷൻ മോഡ് ടാബ്‌ലെറ്റിലുണ്ട്.67W SuperVOOC ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 9,510mAh ബാറ്ററിയാണ് ഇത്‌ പായ്ക്ക്ചെയ്യുന്നത്.584 ഗ്രാമാണ് പാഡ് 2ന്റെ ഭാരം.

മുൻപ് സൂചിപ്പിച്ചത് പോലെ വൺ പ്ലസ്സ്  സ്റ്റൈലോ 2, സ്മാർട്ട്‌ കീബോർഡ് എന്നിവ ഉപയോഗിച്ച് പാഡ് 2 ഒരു ലാപ്‌ടോപ്പാക്കി മാറ്റാം. സ്റ്റൈലസ് 16,000 പ്രഷർ സെൻസിറ്റിവിറ്റി ലെവലുകളും 240Hz ടച്ച് സാമ്പിൾ റേറ്റും വാഗ്ദാനം ചെയ്യുന്നുണ്ട്.അതേസമയം കീബോർഡിന് 8,640mm സ്ക്വയർ ടച്ച്പാഡുണ്ട്. പോർട്ടബിൾ കീബോർഡിന് 110 ഡിഗ്രി മുതൽ 165 ഡിഗ്രി വരെ മാഗ്നറ്റിക് ഹോൾഡറും ക്രമീകരിക്കാവുന്ന ടിൽറ്റും ഉണ്ട്. ഇത് ഒരു പോഗോ-പിൻ, ബ്ലൂടൂത്ത് എന്നിവ വഴി ബന്ധിപ്പിക്കാൻ കഴിയും. 80mAh ബാറ്ററിയാണ് സ്റ്റൈലോ 2 പായ്ക്ക് ചെയ്യുന്നത്. ഇത് മാഗ്നറ്റിക് വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. സ്മാർട്ട് കീബോർഡ് 205mAh ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്.


vachakam
vachakam
vachakam

ENGLISH SUMMARY: OnePlus Pad 2 Launched in India-Know its price and specs.



  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam