എയർലൈനുകളും ബാങ്കുകളും ഉൾപ്പെടെ ഗ്രൗണ്ടിംഗിന് കാരണമായ മൈക്രോസോഫ്റ്റ് വിന്‍ഡോസിലെ നീല സ്ക്രീൻ സാങ്കേതികത്തകരാർ വീണ്ടും സംഭവിക്കുമെന്ന് മുന്നറിയിപ്പ്. സൈബർ സുരക്ഷാ സോഫ്റ്റ്‌വെയർ കമ്പനിയായ ഫോർട്രയാണ് അപകടസാധ്യത കണ്ടെത്തിയത്.
വിൻഡോസ് 10, വിൻഡോസ് 11, വിൻഡോസ് സെർവർ 2016, വിൻഡോസ് സെർവർ 2019, വിൻഡോസ് സെർവർ 2022 എന്നിവയിലെ കോമണ്‍ ലോഗ് ഫയല്‍ സിസ്റ്റ (സിഎല്‍എഫ്എസ്)ത്തിലാണ് 'ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത്' അപകടസാധ്യത ഫോര്‍ട്ര ചൂണ്ടിക്കാണിക്കുന്നത്.
അപകടസാധ്യത ഔദ്യോഗികമായി സിവിഇ-2024-6768 പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇന്‍പുട്ട് ഡേറ്റയിലെ നിര്‍ദിഷ്ട അളവുകളുടെ തെറ്റായ മൂല്യനിര്‍ണയം കിബഗ്‌ചെക്ക്എക്‌സ് പ്രവര്‍ത്തനത്തെ ട്രിഗര്‍ ചെയ്യുന്നു.
ഇത് BSoD തകരാറിലേക്കു നയിക്കുന്നു. ഇത് വിന്‍ഡോസ് 10, വിന്‍ഡോസ് 11 എന്നിവയുടെ എല്ലാ പതിപ്പുകളെയും വിന്‍ഡോസ് സെര്‍വര്‍ 2022നെയും ബാധിക്കും.
സിസ്റ്റത്തില്‍ സ്ഥിരതയില്ലായ്മയും സര്‍വിസ് നിഷേധവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ബാധിത സിസ്റ്റങ്ങളില്‍ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും ഡേറ്റ നഷ്ടത്തിനു കാരണമാകുകയും ചെയ്യും.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അപകടസാധ്യതയെക്കുറിച്ച് മൈക്രോസോഫ്റ്റിനെ ആദ്യം അറിയിച്ചതെന്ന് ഫോര്‍ട്ര പറയുന്നു. 2024ലെ അവസാന പ്രതികരണത്തില്‍ പ്രശ്‌നം റീപ്രൊഡ്യൂസ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും കേസ് അവസാനിപ്പിക്കുകയുമാണെന്നാണ് പറഞ്ഞത്.
അപകടസാധ്യത ഔദ്യോഗികമായി സിവിഇ-2024-6768 പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇന്‍പുട്ട് ഡേറ്റയിലെ നിര്‍ദിഷ്ട അളവുകളുടെ തെറ്റായ മൂല്യനിര്‍ണയം കിബഗ്‌ചെക്ക്എക്‌സ് പ്രവര്‍ത്തനത്തെ ട്രിഗര്‍ ചെയ്യുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്