എക്‌സില്‍ ഡിസ്‌ലൈക്ക് ബട്ടന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി മസ്‌ക്

JULY 15, 2024, 9:39 AM

എക്‌സ്‌ പോസ്റ്റുകൾക്ക് ഇനി  ഡിസ്‌ലൈക്ക് ചെയ്യാൻ കഴിയുമെന്ന് റിപ്പോർട്ടുകള്‍. 'ഡൗണ്‍വോട്ട്’ ഫീച്ചർ യഥാർഥത്തില്‍ റെഡ്ഡിറ്റ് ശൈലിയിലുള്ള ഡൗണ്‍വോട്ട് ഐക്കണിന് പകരം ‘ഡിസ്‌ലൈക്ക്’ ബട്ടണിനോട് സാമ്യമുള്ളതാകുമെന്നാണ് റിപ്പോർട്ട്. 

പുതിയ ഫീച്ചറിലൂടെ, ഉപയോക്താക്കൾക്ക് എക്‌സ് പോസ്റ്റുകളിലും കമൻ്റുകളിലും എതിർപ്പുകളും അനിഷ്ടങ്ങളും റിപ്പോർട്ട് ചെയ്യാൻ കഴിയും. എലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതുമുതൽ, പ്ലാറ്റ്‌ഫോമിലേക്ക് ഒരു ഡിസ്‌ലൈക്ക് ബട്ടൺ വരുന്നതായി കിംവദന്തികൾ ഉണ്ടായിരുന്നു. എന്നാൽ പല മാറ്റങ്ങളും കൊണ്ടുവന്നെങ്കിലും ഡിസ് ലൈക്ക് വന്നിട്ടില്ല.

എക്‌സിൻ്റെ ഐഒഎസ് പതിപ്പിൻ്റെ കോഡിൽ ഡൗൺവോട്ട് ഫീച്ചറിൻ്റെ സൂചനകളുണ്ടെന്ന് ഈ മാസം ആദ്യം ആരോൺ പെറിസ് വെളിപ്പെടുത്തിയിരുന്നു.

vachakam
vachakam
vachakam

ഈ മാസം ആദ്യം ആരോണ്‍ പെരിസ് എന്നയാളാണ് എക്‌സിന്റെ ഐഒഎസ് പതിപ്പിന്റെ കോഡില്‍ ഡൗണ്‍വോട്ട് ഫീച്ചര്‍ സംബന്ധിച്ച സൂചനകള്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയത്.

നിലവില്‍ എക്‌സിലെ ലൈക്ക് ബട്ടണ്‍ ഹാർട്ട് ഷേപ്പില്‍ ഉള്ളതാണ്. എക്‌സിന്റെ ഐ.ഒ.എസ് പതിപ്പിന്റെ കോഡില്‍ ഡൗണ്‍വോട്ട് ഫീച്ചര്‍ സംബന്ധിച്ച സൂചനകള്‍ കണ്ടെത്തിയ ശേഷമാണ് ഹാർട്ട് ബ്രേക്ക് ഷാപ്പിലുള്ള ഡിസ്‌ലൈക്ക് ബട്ടണ്‍ പുറത്ത് വരുമെന്ന സൂചനകള്‍ വരുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam