ക്രൗഡ്‌ സ്‌ട്രൈക്ക് ബാധിച്ചത് ഒരു ശതമാനത്തില്‍ താഴെ ഉപകരണങ്ങളെയെന്ന് മൈക്രോസോഫ്റ്റ്

JULY 21, 2024, 10:33 AM

സൈബർ സുരക്ഷാ സ്ഥാപനമായ ക്രൗഡ്‌സ്ട്രൈക്കിൻ്റെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുമായി ബന്ധപ്പെട്ട സാങ്കേതിക തകരാർ വിൻഡോസില്‍ പ്രവർത്തിക്കുന്ന മൊത്തം ഉപകരണങ്ങളിലെ ഒരു ശതമാനത്തില്‍ താഴെ ഉപകരണങ്ങളെ മാത്രമാണ് ബാധിച്ചതെന്ന് മൈക്രോസോഫ്റ്റ്.

മൈക്രോസോഫ്റ്റിന്റെ സുരക്ഷാ സംവിധാനമാണ് ക്രൗഡ് സ്ട്രൈക്ക്. സോഫ്റ്റവെയറിലെ ഏറ്റവും പുതിയ അപ്ഡേഷനാണ് മൈക്രോ സോഫ്റ്റ് സേവനങ്ങള്‍ താളം തെറ്റിച്ചത്. സാങ്കേതിക തകരാർ ഏകദേശം 8.5 ദശലക്ഷം കമ്ബ്യൂട്ടറുകളെ ബാധിച്ചതായി മൈക്രോസോഫ്റ്റ് ശനിയാഴ്ച ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.

ക്രൗഡ്‌സ്ട്രൈക്കിൻ്റെ അപ്‌ഡേറ്റിൻ്റെ ഭാഗമായി ഇൻസ്റ്റാൾ ചെയ്ത ഫാൽക്കൺ സെൻസറാണ് സേവനങ്ങളുടെ തടസ്സത്തിന് കാരണമായതെന്നാണ്  വിശദീകരണം.

vachakam
vachakam
vachakam

വിമാന സർവീസുകൾ, ബാങ്കുകൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, മാധ്യമ സ്ഥാപനങ്ങൾ തുടങ്ങി അടിസ്ഥാന സേവനങ്ങൾ നൽകേണ്ട നിരവധി സംവിധാനങ്ങൾ സാങ്കേതിക തകരാർ മൂലം പ്രതിസന്ധിയിലാണ്.

വെള്ളിയാഴ്ച രാവിലെ മുതലാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ശനിയാഴ്ചയോടെ സർവീസുകൾ പൂർണമായും നിലച്ചു. മൈക്രോസോഫ്റ്റിൻ്റെ അഷ്വർ ക്ലൗഡ് സേവനത്തെയും പ്രശ്നം ബാധിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam