ഇനി കളി മാറും! വാട്ട്‌സ്ആപ്പിലേക്ക് എഐ മാജിക്ക് കൊണ്ടുവരാൻ മെറ്റ

MARCH 28, 2024, 2:56 PM

ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ പ്രൈവറ്റ് മെസ്സേജിങ്ങിന് വേണ്ടി ഉപയോഗിക്കുന്ന ആപ്പാണ് വാട്ട്‌സ്ആപ്പ്. അതുകൊണ്ട് തന്നെ ഉപയോക്താക്കൾ എന്താഗ്രഹിക്കുന്നുവോ അതെല്ലാം ഫീച്ചറുകളായി അവതരിപ്പിക്കാൻ വാട്ട്‌സ്ആപ്പ് പരമാവധി ശ്രദ്ധിക്കാറുണ്ട്. പുതിയ സാങ്കേതിക വിദ്യകൾ അടക്കം മെറ്റ ഇതിനുവേണ്ടി വലിയ രീതിയിൽ പ്രയോജനപ്പെടുത്താറുണ്ട്. അവതാർ അടക്കമുള്ള ഫീച്ചറുകൾ ഇതിന് ഉദാഹരണമാണ്.

ഇപ്പോഴിതാ പ്ലാറ്റ്ഫോമിലേക്ക് ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് അധിഷ്ഠിത ഫീച്ചറുകൾ എത്തിക്കാൻ ഒരുങ്ങുകയാണ് മെറ്റ.ആപ്പിനുള്ളിൽ തന്നെ എഐ ചാറ്റുബോട്ടും ഇൻ- ആപ്പ് എഐ ഫോട്ടോ എഡിറ്ററും മെറ്റ അവതരിപ്പിക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്‌.

വാട്ട്സ്ആപ്പ് ഫീച്ചർ ട്രാക്കർ വെബ്സൈറ്റായ വാബീറ്റഇൻഫോയാണ് ഈ വാർത്ത ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.വാബെറ്റ് ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് വാട്ട്സാപ്പിന്റെ ആൻഡ്രോയിഡ് വേർഷൻ 2.24.7.13 അപ്‌ഡേറ്റിലാണ് എഐ ഫീച്ചറുകളുമായി ബന്ധപ്പെട്ട കോഡ് കണ്ടെത്തിയിട്ടുള്ളത്.വാട്ട്സാപ്പിൽ ഫീച്ചർ എങ്ങനെയാണ് കാണാൻ കഴിയുക എന്നത് സംബന്ധിച്ച സ്‌ക്രീൻഷോട്ട് സൈറ്റ് പങ്കുവെച്ചിട്ടുണ്ട്.

vachakam
vachakam
vachakam

നിർമ്മാണ ഘട്ടത്തിലുള്ള ഈ ഫീച്ചർ നിലവിൽ ബീറ്റാ ഉപഭോക്താക്കൾക്ക് പരീക്ഷിക്കുവാൻ കഴിയില്ല. ബീറ്റ പതിപ്പിൽ പരീക്ഷണം നടത്തി അത് വിജയമായാൽ മാത്രമാകും ഫീച്ചർ ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങുക.

ENGLISH SUMMARY: Meta to introduce AI features on WhatsApp 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam