iQoo നിയോ പ്രൊ 5ജി സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു.ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8+ ജൻ 1 പ്രോസസറുമായി വരുന്ന ഈ സ്മാർട്ട്‌ഫോൺ മികച്ച ബാറ്ററി ലൈഫ് ആണ് വാഗ്ദാനം ചെയ്യുന്നത്.അതിശയിപ്പിക്കുന്ന ഫീച്ചറുകളും പകരംവെക്കാനില്ലാത്ത ക്യാമറ അനുഭവവും ഈ സ്മാർട്ട്‌ഫോൺ മോഡലിനെ കൂടുതൽ ജനപ്രീതി നേടാൻ സഹായിക്കും.
ഇന്ത്യയിലെ iQoo നിയോ 7 പ്രൊ 5ജിയുടെ വില, ലഭ്യത:
8ജിബി +128ജിബി, 12ജിബി +256ജിബി എന്നീ രണ്ട് സ്റ്റോറേജ് വേരിയന്റുകളാണ് ഈ മോഡലിനുള്ളത്.34,999 രൂപയാണ് 8ജിബി +128ജിബി വേരിയന്റിന്റെ വില.12ജിബി +256ജിബി വേരിയന്റ് Rs. 37,999 രൂപയ്ക്കും ലഭിക്കും.കമ്പനിയുടെ ഓൺലൈൻ സ്റ്റോർ വഴിയും ആമസോൺ ഇന്ത്യയിൽ നിന്നും മറ്റ് പ്രധാനപ്പെട്ട റീട്ടെയിൽ ഔട്ട്‌ലെറ്റുകൾവഴിയും ഫോൺ ഇപ്പോൾ പർച്ചേസ് ചെയ്യാവുന്നതാണ്.
ലോഞ്ച് ഓഫറിന്റെ ഭാഗമായി ജൂലൈ 18നകം ഹാൻഡ്‌സെറ്റ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരു 1000രൂപ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും.എസ്ബിഐ, ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 2,000 രൂപ ഡിസ്‌കൗണ്ടും ലഭിക്കും.സ്മാർട്ട്‌ഫോൺ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് അധിക വാറന്റി കവറേജും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.
iQoo നിയോ 7 പ്രൊ 5ജിയുടെ സവിശേഷതകൾ:
120Hz റിഫ്രഷ് റേറ്റും 300Hz ടച്ച് സാംപ്ലിംഗ് റേറ്റുമുള്ള 6.78-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,400 പിക്സലുകൾ) അമോലെഡ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്.ആൻഡ്രോയിഡ് 13ലാണ് ഫോണിന്റെ പ്രവർത്തനം.LPDDR5 റാമുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്പാണ് ഫോണിന് കരുത്ത് പകരുന്നത്.
ക്യാമറ ഡിപ്പാർട്മെന്റിലേക്ക് വന്നാൽ, ഫോട്ടോകൾക്കും വീഡിയോകൾക്കുമായി ഒരു ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റമാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.എഫ്/1.88 അപ്പേർച്ചറുള്ള 50-മെഗാപിക്സൽ പ്രൈമറി സാംസങ് ജിഎൻ5 സെൻസർ, എഫ്/2.2 അപ്പേർച്ചറുള്ള
8-മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ-ക്യാമറ എഫ്/2.2 അപ്പേർച്ചർ ഉള്ള 2-മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവ ഇതിൽ ഉൾപ്പെടുന്നു.സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി എഫ്/2.45 അപ്പേർച്ചറുള്ള 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട്.
കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, 4G LTE, Wi-Fi 6, ബ്ലൂടൂത്ത് 5.2, GPS, GNSS, NavIC, USB ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ഇ-കോമ്പസ്, ഗൈറോസ്‌കോപ്പ്, കളർ ടെമ്പറേച്ചർ എന്നിവ ഉൾപ്പെട്ടതാണ് ഫോണിലെ സെൻസർ സിസ്റ്റം.
ബയോമെട്രിക് പ്രാമാണീകരണത്തിനായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും ഫോണിലുണ്ട്.റിമോട്ട് കൺട്രോളിനുള്ള ഐആർ ബ്ലാസ്റ്ററും ഇതിലുണ്ട്.120W ഫ്ലാഷ് ചാർജ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഫോണിന്റെ പവർ ഹൗസ്.199.5 ഗ്രാമാണ് ഫോണിന്റെ ഭാരം
ENGLISH SUMMARY: iQoo Neo 7 Pro 5G was launched in India
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്