ആപ്പിളിലും ആൻഡ്രോയിഡിലും ആവശ്യമില്ലാത്ത പെയ്ഡ് സബ്സ്ക്രിപ്ഷൻ എങ്ങനെ  ഒഴിവാക്കാം?

MARCH 27, 2024, 9:21 AM

ആപ്ലിക്കേഷനുകളുടെ സൗജന്യ ട്രയൽ എന്ന കെണിയിൽ വീഴാത്തവർ കുറവാണ്. ഇത് ആദ്യം സൗജന്യമായിരിക്കും, എന്നാൽ ഒരു നിശ്ചിത സമയത്തിന് ശേഷം, ചാർജുകൾ ഈടാക്കാൻ തുടങ്ങും. 

സൗജന്യ ട്രയലിനായി സമ്മതിച്ചു കൊടുക്കുന്ന വ്യവസ്ഥകളില്‍ പ്രത്യേകിച്ചൊരു മുന്നറിയിപ്പു പോലും നല്‍കാതെ പണം ഈടാക്കി തുടങ്ങാമെന്നുമുണ്ടാവും. ഒടുവില്‍ അക്കൗണ്ടില്‍ നിന്നും പണം പോവുമ്പോഴായിരിക്കും നമ്മള്‍ അറിയുക. ഭയപ്പെടേണ്ട, ഈ കെണിയിൽ നിന്ന് രക്ഷപ്പെടാൻ ഒരു വഴിയുണ്ട്.

 ആൻഡ്രോയിഡ് ആപ്പുകൾ അൺസബ്‌സ്‌ക്രൈബ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം. ഒന്നോ രണ്ടോ ക്ലിക്കുകളിലൂടെ ഒരു സൗജന്യ ട്രയൽ സാധ്യമാണ്, എന്നാൽ അൺസബ്‌സ്‌ക്രൈബ് ചെയ്യുന്നത് അത്ര എളുപ്പമല്ല. എന്നാൽ കുറച്ച് സമയം അതിനായി നീക്കിവച്ചുകൊണ്ട് നിങ്ങൾക്ക് ഇത് ഘട്ടം ഘട്ടമായി പഠിക്കാം.

vachakam
vachakam
vachakam

ആൻഡ്രോയിഡ് 

  1. ആദ്യം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ പോകണം. ∙
  2. സ്‌ക്രീനിന്റെ വലതുവശത്തെ മുകള്‍ ഭാഗത്തായി നിങ്ങളുടെ അക്കൗണ്ടിന്റെ പ്രൊഫൈല്‍ ചിത്രം കാണാം. അതില്‍ ക്ലിക്കു ചെയ്ത് അക്കൗണ്ട് ഓപ്ഷന്‍സ് ആന്‍ഡ് ഇന്‍ഫോ തെരഞ്ഞെടുക്കുക.
  3. മെനുവിലെത്തിക്കഴിഞ്ഞാല്‍ കൂട്ടത്തില്‍ നിന്നും പേമെന്റ്‌സ് ആന്‍ഡ് സബ്‌സ്‌ക്രിബ്ഷന്‍സ് ക്ലിക്കു ചെയ്യുക. വീണ്ടും സബ്‌സ്‌ക്രിബ്ഷന്‍ തെളിയുമ്പോള്‍ അതില്‍ ക്ലിക്കു ചെയ്യുക. ∙ഇവിടെ നിങ്ങള്‍ക്ക് ആക്ടീവായ സബ്‌സ്‌ക്രിബ്ഷനുകള്‍ കാണാനാവും.
  4. ഇതില്‍ ഏതിന്റെ സബ്‌സ്‌ക്രിബ്ഷനാണോ ഒഴിവാക്കേണ്ടത് അതില്‍ ക്ലിക്കു ചെയ്യുക. ശേഷം ക്യാന്‍സല്‍ സബ്‌സ്‌ക്രിബ്ഷന്‍ കൂടി തെരഞ്ഞെടുക്കണം. എന്തുകൊണ്ടാണ് സബ്‌സ്‌ക്രിബ്ഷന്‍ ഒഴിവാക്കുന്നതെന്നൊക്കെയുള്ള ചോദ്യങ്ങളുണ്ടാവാം. അതിന് പ്രത്യേകം ഉത്തരം നല്‍കണമെന്നില്ല. ക്യാന്‍സല്‍ സബ്‌സ്‌ക്രിബ്ഷന്‍ ക്ലിക്കു ചെയ്തു കഴിയുന്നതോടെ പ്രശ്‌നം അവസാനിക്കും

    .ഐഫോൺ 


  1.  ആദ്യം ഐഫോണിലെ ആപ്പ് സെറ്റിങ്‌സില്‍ ക്ലിക്കു ചെയ്യണം. നിങ്ങളുടെ ഫോണിന്റെ ഹോം സ്‌ക്രീനിലോ സേര്‍ച്ച് ബാറില്‍ സെറ്റിങ്‌സ് എന്നു ടൈപ്പു ചെയ്ത ശേഷമോ സെറ്റിങ്്‌സ് തെരഞ്ഞെടുക്കാം.
  2. ∙സെറ്റിങ്‌സിലെത്തിക്കഴിഞ്ഞാല്‍ നിങ്ങളുടെ പേര് സ്‌ക്രീനിന്റെ മുകളില്‍ ടൈപ്പു ചെയ്യണം. ഇതോടെ നിങ്ങളുടെ ആപ്പിള്‍ ഐഡി അക്കൗണ്ട് പേജ് തെളിയും. ഈ ആപ്പിള്‍ ഐഡി അക്കൗണ്ടിലാണ് മാറ്റങ്ങള്‍ വരുത്തേണ്ടത്.
  3. ആപ്പിള്‍ ഐഡി അക്കൗണ്ട് പേജില്‍ താഴേക്കു സ്‌ക്രോള്‍ ചെയ്ത ശേഷം സബ്‌സ്‌ക്രിബ്ഷന്‍സില്‍ ക്ലിക്കു ചെയ്യുക. ഇവിടെ നിങ്ങള്‍ക്ക് ഏതൊക്കെ ആപ്പുകളാണ് സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നതെന്ന് കാണാനാവും.
  4. ∙നിങ്ങളുടെ സബ്‌സ്‌ക്രിബ്ഷനുകളില്‍ ഏതൊക്കെയാണ് വേണ്ടാത്തതെന്നു തിരിച്ചറിഞ്ഞു ക്ലിക്കു ചെയ്യുക.
  5. . ∙ഇനി ക്യാന്‍സല്‍ സബ്‌സ്‌ക്രിബ്ഷനില്‍ ക്ലിക്കു ചെയ്ത ശേഷം കണ്‍ഫേം ചെയ്യുക. ഇതോടെ നിങ്ങളുടെ സബ്‌സ്‌ക്രിബ്ഷന്‍ ക്യാന്‍സലാവും.
  6. vachakam
    vachakam
    vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam