തൊടുപുഴ: തൊടുപുഴയില്‍ വീണ്ടും പുലി ഇറങ്ങി. ഇല്ലിചാരിയിലിറങ്ങിയ പുലി കുറുക്കനെയും നായയെയും കടിച്ചു കൊന്നു. ആക്രമിച്ചത് പുലിയാണെന്ന് വനം വകുപ്പ് സ്ഥാരീകരിച്ചു.
പ്രദേശത്ത് പുലിയെ പിടിക്കാന്‍ വനം വകുപ്പ് കൂടു സ്ഥാപിച്ചിട്ടുണ്ട്. പുലിയെ പിടികൂടാന്‍ ഒരാഴ്ച മുന്‍പും ഇവിടെ കൂട് സ്ഥാപിച്ചിരുന്നു. അതേസമയം ഇന്നലെ തെന്മല വനം റേഞ്ചിലെ നാഗമലയില്‍ ഹാരിസണ്‍ മലയാളം തോട്ടത്തില്‍ പുലിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റതിന് പിന്നാലെ സമീപത്തെ വനത്തില്‍ പുലിക്കുട്ടിയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്