തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒരു കോടി അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
എന്നാല്‍ ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടില്ല. ഇയാള്‍ക്ക് സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടായോന്ന് പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. കരിപ്പൂരും കോഴിക്കോടും വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നേരത്തെ വന്‍തോതില്‍ സ്വര്‍ണക്കടത്ത് നടന്നിരുന്നു. എന്നാല്‍ പരിശോധനകള്‍ ശക്തമാക്കിയതോടെയാണ് ഇതിന് കുറവ് വന്നത്. സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടികള്‍ സ്വീകരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്