പ്ലേ സ്റ്റോറിൽ വമ്പൻ നീക്കവുമായി ഗൂഗിൾ; ചില കമ്പനികളുടെ അന്നം മുട്ടും 

JULY 24, 2024, 10:37 AM

നിലവാരം കുറഞ്ഞതും പ്രവർത്തനരഹിതവുമായ ആപ്പുകൾ അടുത്ത മാസം മുതൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്യും. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഗൂഗിൾ അതിൻ്റെ സ്പാം, മിനിമം ഫംഗ്‌ഷണാലിറ്റി നയം പരിഷ്‌കരിച്ചു. മോശം പ്രവർത്തനക്ഷമതയോ ഉള്ളടക്കമോ ഉള്ള ആപ്പുകൾ (ടെക്‌സ്‌റ്റ് മാത്രം), സിംഗിൾ വാൾപേപ്പർ ആപ്പുകൾ, ഇൻസ്‌റ്റാൾ ചെയ്യുന്നതിനോ ശരിയായി റൺ ചെയ്യുന്നതിനോ പരാജയപ്പെടുന്ന ആപ്പുകൾ എന്നിവയെല്ലാം പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്യപ്പെടും.ഓഗസ്റ്റ് 31 മുതൽ ഇത് നടപ്പാക്കും.

ആഗസ്‌റ്റ് 31 മുതൽ ഇത്തരം ആപ്പുകൾ നീക്കം ചെയ്യാൻ തുടങ്ങുന്നതിനാൽ ഡെവലപ്പർമാർക്ക് തങ്ങളുടെ ആപ്പുകൾ പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആറാഴ്‌ച സമയം നൽകും. ആൻഡ്രോയിഡിനെ കൂടുതൽ സുരക്ഷിതവും ഉപയോക്തൃ സൗഹൃദവുമാക്കാനുള്ള ഗൂഗിളിൻ്റെ തുടർച്ചയായ ശ്രമത്തിൻ്റെ ഭാഗമായാണ് നയം മാറ്റം.

നീക്കം ചെയ്യാൻ ഉദ്ദേശിക്കുന്ന ആപ്പുകളുടെ പട്ടികയോ മറ്റ് വിശദാംശങ്ങളോ ഗൂഗിൾ പുറത്തുവിട്ടിട്ടില്ല. കമ്പനിയുടെ ഇൻ-ആപ്പ് പേയ്‌മെൻ്റുകളും ബില്ലിംഗ് നയങ്ങളും പാലിക്കാത്തതിൻ്റെ പേരിൽ ഈ വർഷമാദ്യം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നിരവധി ഇന്ത്യൻ ആപ്പുകൾ നീക്കം ചെയ്തിരുന്നു.

vachakam
vachakam
vachakam

ജീവൻസതി, 99 ഏക്കർ, ഭാരത് മാട്രിമോണി, ഷാദി ഡോട്ട് കോം, നൗക്രി ഡോട്ട് കോം, കുക്കു എഫ്എം എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, കേന്ദ്രസർക്കാരിൻ്റെ ഇടപെടലിനെ തുടർന്ന് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത എല്ലാ ആപ്പുകളും ഉടൻ പുനഃസ്ഥാപിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam