ഗൂഗിൾ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാൻ സാധ്യത, മുന്നറിയിപ്പുമായി കേരള പോലീസ്; എങ്ങനെ സുരക്ഷിതരാകാം ?

JULY 20, 2024, 10:02 AM

തിരുവനന്തപുരം: ഗൂഗിള്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച്‌ കേരള പൊലീസ്.

ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെ പാസ്‌വേഡുകള്‍ തട്ടിയെടുത്തും ഹാക്ക് ചെയ്‌തുമുള്ള കുറ്റകൃത്യങ്ങള്‍ കേരളത്തിലടക്കം ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് കേരള പൊലീസിന്‍റെ ജാഗ്രതാ നിര്‍ദേശം.

സൈബർ തട്ടിപ്പുകള്‍ വർധിച്ചുവരുന്ന ഇക്കാലത്ത് നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. അതിനാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.

vachakam
vachakam
vachakam

  1. മൊബൈല്‍ ഫോണ്‍ നമ്ബർ തന്നെ പാസ്‌വേഡ് ആയി ഒരിക്കലും ഉപയോഗിക്കാതിരിക്കുക.
  2. പാസ്‌വേഡ് അക്ഷരങ്ങളും (A to Z & a to z), സ്പെഷ്യല്‍ ക്യാരക്ടറുകളും(!,@,#,$,%,^,&,*,?,>,< മുതലായവ), അക്കങ്ങളും(0,1,2,3,4…9) ഉള്‍പ്പെടുത്തിയുള്ളവയായിരിക്കണം. കുറഞ്ഞത് എട്ട് ‘ ക്യാരക്ടറുകളെങ്കിലും ഉണ്ടായിരിക്കണം.
  3. വിശ്വസനീയമായ ഡിവൈസുകളില്‍ മാത്രം അക്കൗണ്ട് ലോഗിന്‍ ചെയ്യുക.
  4. തേഡ്‌പാര്‍ട്ടി ആപ്ലിക്കേഷനുകളില്‍ നിന്ന് അക്കൗണ്ട് നീക്കം ചെയ്യുക.
  5. വിശ്വസനീയമല്ലാത്ത തേഡ്‌പാര്‍ട്ടി ആപ്പുകള്‍ക്ക് അക്കൗണ്ട് ആക്‌സസ് കൊടുക്കാതിരിക്കുക.
  6. ഗൂഗിള്‍ അക്കൗണ്ടുകളുടെ ടു സ്റ്റെപ് വെരിഫിക്കേഷൻ നിർബന്ധമായും ആക്ടിവേറ്റ് ചെയ്ത് അക്കൗണ്ട് സുരക്ഷിതമാക്കണം.
  7. ഹാക്ക് ചെയ്യപ്പെട്ടാല്‍ ഉടനടി ഇമെയില്‍ പരിശോധിച്ചാല്‍ ഇമെയില്‍ സേവനദാതാവില്‍ നിന്ന് അലേർട്ട് മെസേജ് വന്നതായി കാണാം. അതില്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. തുടര്‍ നടപടി സ്വീകരിക്കുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam