ചിന്തയിലൂടെ ചെസ്സ് കളിച്ച് ശരീരം തളര്‍ന്ന യുവാവ്; മസ്‌കിന്റെ 'ടെലിപതി' ക്ക് നിർണായക നേട്ടം

MARCH 21, 2024, 2:10 PM

ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ന്യൂറലിങ്ക് കമ്പനിക്ക് വൻ നേട്ടം. ബ്രെയിൻ ചിപ്പ് ഘടിപ്പിച്ച ഒരാൾ കമ്പ്യൂട്ടർ നിയന്ത്രണത്തിൽ തൻ്റെ ചിന്തകൾ ഉപയോഗിച്ച് ചെസ്സ് കളിക്കുന്ന വീഡിയോ പുറത്തുവിട്ട് ന്യൂറലിങ്ക്.

അപകടത്തെ തുടർന്ന് തോളിൽ നിന്ന് താഴേക്ക് തളർന്ന 29 കാരനായ നോളണ്ട് അര്‍ബോ ആണ് ലാപ്ടോപ്പിലൂടെ ന്യൂറോലിങ്ക് ചിപ്പ് ഉപയോഗിച്ച് ചെസ്സ് കളിക്കുന്നത്. സ്‌ക്രീനിന് ചുറ്റും കഴ്‌സർ ചലിക്കുന്നത് നിങ്ങൾക്കെല്ലാവർക്കും കാണാൻ കഴിയുമെങ്കിൽ, ഞാൻ മാത്രമാണ് അത് ചെയ്യുന്നത്, തത്സമയ സ്ട്രീമിൽ ഒരു ഡിജിറ്റൽ ചെസ്സ് കരു  നീക്കിക്കൊണ്ട് നോളണ്ട് ആർബോ പറഞ്ഞു.

ചിന്തിക്കുമ്പോൾ തന്നെ അതിനനുസരിച്ചു പ്രവർത്തിക്കുന്ന രീതിയിൽ ന്യൂറോൺ വ്യതിയാനങ്ങൾ തിരിച്ചറിഞ്ഞാണ് ചിപ്പ് പ്രവർത്തിക്കുന്നത്. മൃഗങ്ങളുടെ പരിശോധനയ്ക്ക് ശേഷം, കഴിഞ്ഞ വർഷം മേയിൽ മനുഷ്യരിൽ ചിപ്പ് പരീക്ഷിക്കാൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ന്യൂറലിങ്കിന് അനുമതി നൽകിയിരുന്നു. 

vachakam
vachakam
vachakam

ടെലിപ്പതി എന്നാണ് തലച്ചോറിനേയും കംപ്യൂട്ടറിനേയും ബന്ധിപ്പിക്കുന്ന ഈ ഉപകരണത്തിന് പേരിട്ടിരിക്കുന്നത്. ന്യൂറലിങ്കിന്റെ ആറ് വർഷം നീളുന്ന ‘ടെലിപ്പതി’ പദ്ധതിയുടെ ആദ്യഘട്ടമാണ് ഇത്. ന്യൂറലിങ്കില്‍ നിന്ന് ബ്രെയിന്‍ ചിപ്പ് ഘടിപ്പിച്ച ആദ്യത്തെ മനുഷ്യന് മനസുകൊണ്ട് കമ്പ്യൂട്ടര്‍ മൗസ് നിയന്ത്രിക്കാന്‍ സാധിച്ചതായി ഇലോണ്‍ മസ്‌ക് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ചലനശേഷി നഷ്ടപ്പെട്ടവര്‍ക്കും ശാരീരിക അവശതകളുള്ളവര്‍ക്കും പദ്ധതി സഹായകമാകും. കൈ കൊണ്ട് കംപ്യൂട്ടറും ഫോണും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തവര്‍ക്കാകും 'ടെലിപ്പതി'യുടെ പ്രയോജനം ആദ്യം ലഭിക്കുകയെന്ന് ന്യൂറലിങ്ക് കമ്പനി ഈ വര്‍ഷമാദ്യം വ്യക്തമാക്കിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam