കിടിലൻ എഐ ഫീച്ചർ, കൂടുതല്‍ റാമും; ഐഫോൺ 16 പ്രോ വിപണിയിലേക്ക് 

MARCH 27, 2024, 8:18 AM

ഐഫോണിൻ്റെ ഏറ്റവും പുതിയ പതിപ്പായ ഐഫോൺ 16 പുറത്തിറങ്ങാൻ ഇനി മാസങ്ങൾ മാത്രം. പതിവുപോലെ ആപ്പിളിൻ്റെ പുതിയ ഫോണുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്‌ഠിത ഫീച്ചറുകൾ ഉൾപ്പെടുന്ന പുതിയ മാറ്റങ്ങൾ ഇത്തവണ ഐഫോണിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്

ഐഫോൺ 16 മോഡലുകൾ കൂടുതൽ റാൻഡം ആക്‌സസ് മെമ്മറിയും (റാം) എഐ സവിശേഷതകൾക്കായുള്ള സ്റ്റോറേജുമായാണ് വരുന്നതെന്ന് പറയപ്പെടുന്നു. ഐഫോൺ 15 പ്രോയിൽ ആപ്പിൾ നിലവിൽ 8 ജിബി റാം വാഗ്ദാനം ചെയ്യുന്നു. ഐഫോണ്‍ 15 ലും 15 പ്ലസിലും 6 ജിബി റാമുമാണ്.

ഐഫോണ്‍ 16 ല്‍ കൂടുതല്‍ റാം, സ്റ്റോറേജ് എന്നിവ ഉണ്ടാകുമെന്നാണ് എക്സ് ഉപഭോക്താവായ ടെക്ക് റീവ് പറയുന്നത്. പിക്സല്‍ 8 പ്രോ, ഗാലക്സി എസ്24 എന്നിവയ്ക്ക് സമാനമായി ഐഫോണില്‍ എഐ അനുഭവം സാധ്യമാക്കുന്നതിന് വേണ്ടിയാണ് അധിക മെമ്മറിയെന്നും ടെക്ക് റീവിന്റെ പോസ്റ്റില്‍ പറയുന്നു.

vachakam
vachakam
vachakam

നാന്റ് ഫ്ളാഷ് അധിഷ്ഠിത സ്റ്റോറേജ് ഉപയോഗിക്കുന്ന ഏക സ്മാർട്ഫോണ്‍ ബ്രാന്റാണ് ഐഫോണ്‍. ഇതിനാല്‍, സ്റ്റോറേജിന്റെ വേഗത ഒരു പ്രശ്നമാവില്ല. എങ്കിലും കമ്ബനി 256 ജിബി സ്റ്റോറേജ് ഓപ്ഷനോടുകൂടിയ ഐഫോണ്‍ 16 സീരീസ് ഈ വർഷം അവതരിപ്പിച്ചേക്കും.

പിക്സല്‍ 8 പ്രോ, പിക്സല്‍ 8 ഫോണുകൾ ഒരേ പ്രോസസർ പങ്കിടുന്നു, എന്നാൽ മെമ്മറിയുടെ അഭാവം കാരണം പിക്സല്‍ 8-ൽ ജെമിനി നാനോ ഓൺ-ഡിവൈസ് സേവനങ്ങൾ ഇല്ല. ഇക്കാരണത്താൽ, എഐ സവിശേഷതകൾക്കായി ആപ്പിൾ കൂടുതൽ മെമ്മറി അനുവദിച്ചേക്കാം. ഐഫോണിലേക്ക് ജെമിനി എഐ കൊണ്ടുവരാനുള്ള ചർച്ചകൾ നടന്നതായും വാർത്തകളുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam