ആലപ്പുഴ മെഡിക്കല്‍ കോളേജിൽ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു: അന്വേഷണത്തിന് മന്ത്രി നിര്‍ദേശം നല്‍കി

APRIL 28, 2024, 5:27 PM

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നതാണ്.

 അമ്പലപ്പുഴ സ്വദേശി ഷിബിനയായിരുന്നു മരിച്ചത്. പ്രസവം നടന്ന് ഒരു മാസത്തിന് ശേഷമായിരുന്നു ഷിബിനയുടെ മരണം. പ്രസവത്തെ തുടർന്ന് അണുബാധ ഉണ്ടായിരുന്നു. ഇത് കരളിനെ അടക്കം ബാധിച്ചിരുന്നു. 

vachakam
vachakam
vachakam

അണുബാധ ഉണ്ടായതു മുതൽ ആലപ്പുഴ മെഡിക്കൽ കോളേജ്  ഐസിയുവിൽ ചികിത്സയിലായിരുന്നു ഷിബിന. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.  കുഞ്ഞിന് നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ല. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam