വിനേഷ് ഫോഗാട്ട് സെമി ഫൈനലിൽ തോറ്റു

MAY 31, 2026, 5:58 AM

ന്യൂഡൽഹി: സുപ്രീം കോടതിയുടേയും ഡൽഹി ഹൈക്കോടതിയുടേയും അനുകൂല വിധിയുമായി ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിനിറങ്ങിയ വിനേഷ് ഫോഗാട്ട് സെമി ഫൈനലിൽ തോറ്റു. താരത്തിന് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ സാധിക്കില്ല.വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ സെമിയിൽ ഹരിയാനയുടെ മീനാക്ഷി ഗോയത്തിനോട് 4-6ന് തോറ്റതോടെയാണ് വിനേഷിന്റെ ഏഷ്യൻ ഗെയിംസ് സ്വപ്‌നം പൊലിഞ്ഞത്.

ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ട്രയൽസിൽ ആദ്യ റൗണ്ടിൽ ഹരിയാനയുടെ ജ്യോതിയെ അനായാസം കീഴടക്കിയാണ് വിനേഷ് (7-1) തുടങ്ങിയത്. ക്വാർട്ടറിൽ നിഷുവിനെ കടുത്ത പോരാട്ടത്തിനൊടുവിൽ 6-5നാണ് വിനേഷ് വീഴ്ത്തിയത്. രണ്ട് തവണ നിഷു അപ്പീൽ നൽകിയെങ്കിലും തീരുമാനം വിനേഷിന് അനുകൂലമായി.

'സെമി മത്സരത്തിന് ശേഷം ഇതൊന്നിന്റെയും അവസാനമല്ല, ഞാൻ തിരിച്ചുവരും. മുഴുവൻ സിസ്റ്റത്തോടുമായിരുന്നു എന്റെ മത്സരം, നിയമങ്ങൾ കാറ്റിൽ പറത്തി ഏറ്റവും കരുത്തരായ എതിരാളികളെയാണ് എനിക്ക് നേരിടാൻ തന്നത്. ട്രയൽസിൽ പങ്കെടുക്കാൻ തീരുമാനിച്ചതു മുതൽ റസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഭാരവാഹികൾ പലതരത്തിലുള്ള തടസങ്ങളുമായി വന്നു. മത്സരദിവസം ഫ്രീയായി ഇരിക്കേണ്ട ഞാൻ ഫെഡറേഷൻ അംഗങ്ങളോട് പോരടിക്കുകയായിരുന്നു, തോൽവിയും ജയവുമെല്ലാം മത്സരത്തിന്റെ ഭാഗമാണ്. ഇതൊന്നും എന്നെ തളർത്തില്ല ' വിനേഷ് ഫോഗാട്ട് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam