ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2026 ലെ മിനി-ലേലത്തിൽ ഇന്ത്യൻ, വിദേശ കളിക്കാർക്ക് മികച്ച നേട്ടം. 10 ഫ്രാഞ്ചൈസികൾ 25 കളിക്കാരുടെ വിൽപ്പന പൂർത്തിയാക്കി. ലേലത്തിലെ ഏറ്റവും വിലയേറിയ അഞ്ച് കളിക്കാരുടെ പട്ടികയിൽ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ഒന്നാമതെത്തി.
കാമറൂൺ ഗ്രീൻ
മൂന്ന് തവണ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) 25.20 കോടി രൂപയ്ക്കാണ് താരത്തെ ടീമിലെത്തിച്ചത്. മുംബൈ ഇന്ത്യന്‍സ് (എംഐ) ആണ് താരത്തിനെ ആദ്യം നോട്ടമിട്ടതെങ്കിലും ഫ്രാഞ്ചൈസികളുടെ 57 ബിഡുകളും ഉള്‍പ്പെട്ട മത്സരത്തിനൊടുവില്‍ ഗ്രീനിനെ കെകെആര്‍ സ്വന്തമാക്കുകയായിരുന്നു.
മതീഷ പതിരാന
ഏറ്റവും വിലയേറിയ രണ്ടാമത്തെ കളിക്കാരന്‍ ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ മതീഷ പതിരാനയായിരുന്നു. ലേലത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംങ്സ് (സിഎസ്‌കെ) റിലീസ് ചെയ്ത താരത്തെ കെകെആര്‍ 18 കോടിക്ക് വാങ്ങി.
പ്രശാന്ത് വീറും കാർത്തിക് ശർമ്മയും
ഇന്ത്യൻ താരങ്ങളായ പ്രശാന്ത് വീറും കാർത്തിക് ശർമ്മയും പട്ടികയിൽ മൂന്നും നാലും സ്ഥാനങ്ങളിലാണ്. 14.20 കോടി രൂപയ്ക്ക് രണ്ട് കളിക്കാരെയും സിഎസ്‌കെ വാങ്ങി, ഐപിഎൽ ലേല ചരിത്രത്തിലെ ഏറ്റവും വിലയേറിയ അൺകാസ്റ്റ്ഡ് കളിക്കാരനായി.
ലിയാം ലിവിംഗ്സ്റ്റൻ
സൺറൈസേഴ്‌സ് ഹൈദരാബാദ് 13 കോടി രൂപയ്ക്ക് വാങ്ങിയ ഇംഗ്ലണ്ട് ഓൾറൗണ്ടർ ലിയാം ലിവിംഗ്സ്റ്റണാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടിയ മറ്റൊരു കളിക്കാരൻ. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി മോശം സീസണിൽ കളിച്ചെങ്കിലും, ട്രാവിസ് ഹെഡ്, ഹെൻഡ്രിക് ക്ലാസൻ, പാറ്റ് കമ്മിൻസ് എന്നിവർക്കൊപ്പം ഇത്തവണ എസ്‌ആർഎച്ചിന്റെ വിദേശ കളിക്കാരുടെ പട്ടികയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലേലത്തില്‍ വിദേശ കളിക്കാരില്‍ കാമറൂണ്‍ ഗ്രീന്‍, പതിരാന, ലിവിങ്സ്റ്റണ്‍ എന്നിവരായിരുന്നു ഏറ്റവും വിലകൂടിയ മൂന്ന് താരങ്ങള്‍. ബംഗ്ലാദേശ് ഇടംകൈയ്യന്‍ പേസര്‍ മുസ്തഫിസുര്‍ റഹ്മാനും ആവശ്യക്കാരുണ്ടായിരുന്നു, കെകെആര്‍ താരത്തെ 9.20 കോടിക്ക് സ്വന്തമാക്കി. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോഷ് ഇംഗ്ലിസിന് സീസണില്‍ പരിമിതമായ മത്സരങ്ങളില്‍ മാത്രമെ ലഭ്യമാകുവുളളുവെങ്കിലും ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (എല്‍എസ്ജി) 8.60 കോടിക്ക് ടീമിലെത്തിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
