നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ വോൾവ്‌സ് ആദ്യജയം സ്വന്തമാക്കി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് വോൾവ്‌സ് തകർത്തത്. ജോൺ അറിയാസ് (4), ഹുവാങ് ഹീ ചാൻ (31, പെനാൽറ്റി), മാത്യൂസ് മാനെ (41) എന്നിവർ ആദ്യ പകുതിയിൽ നേടിയ ഗോളുകളാണ് വിജയം ഉറപ്പിച്ചത്. ആറ് പോയന്റുമായി പട്ടികയുടെ അടിത്തട്ടിൽ 20-ാം സ്ഥാനത്തുള്ള വോൾവ്‌സിന് ഇതുവരെ ഒരു ജയവും മൂന്ന് സമനിലയും 16 തോൽവിയുമാണ്. തരംതാഴ്ത്തൽ ഭീഷണി ശക്തമാണ്.
പോയന്റ് പട്ടികയിൽ ലീഡ് കൂട്ടി ആഴ്‌സണൽ കിരീടപ്പോരാട്ടത്തിൽ മുന്നേറുന്നു. ബോൺമൗത്തിന്റെ മൈതാനത്ത് പത്താം മിനിറ്റിൽ പിറകിലായ ശേഷമാണ് ഗണ്ണേഴ്‌സ് തിരിച്ചടിച്ചത്. എവാനിൽസൺ (10) ബോൺമൗത്തിനെ മുന്നിലെത്തിച്ചെങ്കിലും 16-ാം മിനിറ്റിൽ ഗബ്രിയേൽ സമനില നേടി. രണ്ടാം പകുതിയിൽ ഡെക്ലാൻ റൈസ് (54, 71) ഇരട്ടഗോൾ നേടി വിജയം ഉറപ്പിച്ചു. 76-ാം മിനിറ്റിൽ എലി ജൂനിയർ ക്രൂപ്പി ഒരു ഗോൾ മടക്കിയെങ്കിലും 3-2 ജയം ആഴ്‌സണലിനൊപ്പം. 20 മത്സരങ്ങളിൽ 48 പോയന്റുമായാണ് ആഴ്‌സണൽ മുന്നിൽ.
ലീഡ്‌സ് യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനിലയിൽ തളർന്നു. 62-ാം മിനിറ്റിൽ ബ്രണ്ടൻ ആരോൺസൺ ലീഡ്‌സിനെ മുന്നിലെത്തിച്ചെങ്കിലും 65 -ാം മിനിറ്റിൽ മാത്യൂസ് കുഞ്ഞ റെഡ് ഡെവിൾസിനായി സമനില ഗോൾ നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
