വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് വളരെ നല്ല ബന്ധമുണ്ടെങ്കിലും അധിക തീരുവകളില്‍ മോദിക്ക് തന്നോട് അതൃപ്തിയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൊവ്വാഴ്ച നടന്ന ഹൗസ് ജിഒപി മെമ്പര്‍ റിട്രീറ്റില്‍ സംസാരിക്കവെയായിരുന്നു ട്രംപിന്റെ പരാമര്‍ശം.
മോദി ഒരു നല്ല മനുഷ്യനാണ്. എന്നാല്‍ റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ തനിക്ക് സന്തോഷമില്ലെന്ന് മോദിക്ക് അറിയാമായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയും അമേരിക്കയും വ്യാപാരം തുടരുന്നുണ്ട്. അതിനാല്‍ അമേരിക്കയ്ക്ക് താരിഫ് വര്‍ധിപ്പിക്കാന്‍ കഴിയും എന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയുമായുള്ള വ്യാപാരകമ്മി കുറയ്ക്കാന്‍ ശ്രമിക്കുന്ന യുഎസ്, റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി താരിഫ് 50 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും സുഗമമായ തീരുമാനമുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
2022-ല്‍ ഉക്രൈന്‍- റഷ്യ യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ കടല്‍മാര്‍ഗം എണ്ണ വാങ്ങുന്ന ഏറ്റവും വലിയ രാജ്യമായി ഇന്ത്യ മാറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
