ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ടൂണീഷ്യയെ തോൽപ്പിച്ച് മാലി ക്വാർട്ടറിലെത്തി. 1-1 സമനിലയെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ 3-2നായിരുന്നു മാലിയുടെ വിജയം. മികച്ച കളി പുറത്തെടുത്ത ടുണീഷ്യയെ മികച്ച പ്രതിരോധം തീർത്താണ് മാലി മുട്ടുകുത്തിച്ചത്.
ഫുൾ ടൈം മത്സരം തീരുമ്പോൾ 1-0ന് മുന്നിലായിരുന്ന ടുണീഷ്യയെ സ്‌റ്റോപ്പേജ് സമയത്ത് നേടിയ ഗോളോടെ മാലി സമനിലയിൽ തളച്ചു. അധിക സമയ മത്സരം ഗോൾരഹിതമായി അവസാനിച്ചു. തുടർന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്.
നേരത്തെ 26-ാം മിനിറ്റിൽ പ്രതിരോധ താരം വോയോ കോലിബാലിക്ക് ചുവപ്പ് കാർഡ് കണ്ടതിനെ തുടർന്ന് നഷ്ടപ്പെട്ടതു കാരണം മാലിക്ക് പിന്നീടുള്ള സമയത്ത് പത്ത് പേരുമായി ചുരുങ്ങേണ്ടിവന്നു. പിന്നീട് മാലിക്ക് അമിത പ്രതിരോധത്തെ ആശ്രയിക്കുകയല്ലാതെ വേറെ വഴിയുണ്ടായില്ല. ആദ്യ പകുതി ഗോളില്ലാതെ തീർന്നു.
മത്സരം അവസാനത്തോടടുക്കുമ്പോഴാണ് മാലിയുടെ പ്രതിരോധ കോട്ട തകർത്ത് ടുണീഷ്യ ഗോൾ നേടിയത്. മത്സരത്തിന്റെ 88-ാം മിനിറ്റിലാണ് ഫിറാസ് ചൗവാട്ട് നേടിയ ഗോളിൽ ടൂണീഷ്യ മുന്നിലായത്. പക്ഷെ മിനിറ്റുകൾക്കകം മത്സരം പിന്നെയും മാറി മറഞ്ഞു. ഒടുവിൽ ഷൂട്ടൗട്ടിൽ ഒന്നാമത്തെയും മൂന്നാമത്തെയും അവസരം പാഴാക്കിയ മാലി രണ്ട്, നാല്, അഞ്ച് കിക്കുകൾ വലയ്ക്കുള്ളിലാക്കി. ടൂണിഷ്യയ്ക്ക് ആദ്യത്തെയും മൂന്നാമത്തെയും അവസരം മാത്രമാണ് വലയിലെത്തിക്കാൻ സാധിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
