ദക്ഷിണാഫ്രിക്ക അണ്ടർ 19 ടീമിനെതിരായ ഇന്ത്യ അണ്ടർ 19 ടീമിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി വൈഭവ് സൂര്യവംശി. 15 പന്തിലാണ് അർധ സെഞ്ചുറി നേടിയത്. ഏറ്റവും വേഗതയേറിയ യൂത്ത് ഏകദിന അർധ സെഞ്ചുറിയെന്ന റെക്കോർഡ് നേട്ടവും കൈവരിച്ചു. ഇന്ത്യയുടെ റിഷഭ് പന്ത് 18 പന്തിൽ അർധ സെഞ്ചുറി നേടി സ്ഥാപിച്ച റെക്കോർഡാണ് വൈഭവ് തിരുത്തിയത്. 2016ലെ അണ്ടർ 19 ലോകകപ്പിൽ നേപ്പാളിനെതിരെ ആയിരുന്നു പന്തിന്റെ റെക്കോർഡ് പ്രകടനം. നേരിട്ട 24-ാമത്തെ പന്തിൽ വൈഭവ് പുറത്തായി. ഇതിനിടെ 10 സിക്‌സറും ഒരു ഫോറും സഹിതം 68 റൺസ് നേടി.
വൈഭവിന്റെ മികവിൽ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം യൂത്ത് ഏകദിനത്തിലും ഇന്ത്യ ജയം നേടി. കളിച്ച മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അണ്ടർ 19 ജേസൺ റോവൽസിന്റെ സെഞ്ചുറി കരുത്തിൽ 246 റൺസാണ് നേടിയത്.
മഴമൂലം 27 ഓവറിൽ 176 റൺസാക്കി ഇന്ത്യയുടെ വിജയലക്ഷ്യം പുനർനിശ്ചയിച്ചപ്പോൾ 21 പന്തുകൾ ബാക്കിനിൽക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അണ്ടർ 19 ജേസൺ റോവൽസിന്റെ സെഞ്ചുറി കരുത്തിലാണ് ഭേദപ്പെട്ട സകോർ കുറിച്ചത്. 246 റൺസാണ് ദക്ഷിണാഫ്രിക്ക നേടിയത്. 113 പന്തിൽ 114 റൺസെടുത്ത റോവൽസ് ഏഴ് ഫോറും മൂന്ന് സിക്‌സും പറത്തി.
ഇന്ത്യക്കായി കിഷൻ കുമാർ സിംഗ് നാലു വിക്കറ്റെടുത്തപ്പോൾ അംബ്രിഷ് രണ്ട് വിക്കറ്റെടുത്തു. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം 25 റൺസിന് ജയിച്ചിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ രണ്ട് മത്സരവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
