തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ പത്തനാപുരത്ത് നിന്ന് തന്നെ മത്സരിക്കുമെന്ന് കെബി ഗണേഷ് കുമാർ.
'പത്തനാപുരത്തല്ലാതെ ഞാൻ എവിടെ പോകാനാണ്, ഞാൻ പത്തനാപുരത്ത് തന്നെ മത്സരിക്കും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്യും. പത്തനാപുരത്തുകാർക്ക് ഞാനില്ലാതെ പറ്റില്ല, അവരില്ലാതെ എനിക്കും പറ്റില്ല' എന്നും അദ്ദേഹം പറഞ്ഞു.
മത്സരിക്കുന്ന കാര്യത്തിൽ സംശയമില്ല, അതിൽ ചോദ്യത്തിന് പ്രസക്തിയില്ല. പത്തനാപുരത്തുകാർക്ക് അഭിമാനമല്ലേ, കെഎസ്ആർടിസിയെ നല്ലൊരു നിലയിലേക്ക് വളർത്തിക്കൊണ്ട് വരുമ്പോൾ, അവരുടെ എംഎൽഎയും മന്ത്രിയുമായ പത്തനാപുരത്തുകാർക്ക് അഭിമാനമാണല്ലോ.
ഓരോ പത്തനാപുരത്തുകാർക്കും ഹൃദയത്തിൽ വലിയ അഭിമാനം തോന്നുന്ന മുഹൂർത്തമാണിതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി,
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
