2025 ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് പ്രീക്വാർട്ടറിൽ സാദിയൊ മാനെയുടെ മികവിലൂടെ 3-1 ന് സുഡാനെ തോൽപ്പിച്ച് സെനഗൽ ക്വാർട്ടർ ഫൈനലിലെത്തി. മാനെ രണ്ട് ഗോളിനാണ് വഴിയൊരുക്കിയത്.
പേപ് ഗുയെയുടെ (29, 45+3) വകയായിരുന്നു രണ്ട് ഗോളുകൾ. ഗുയെയുടെ ആദ്യ ഗോളിന് വഴിയൊരുക്കിയത് സാദിയൊ മാനെ ആയിരുന്നു. ഇബ്രാഹിം എംബായെയുടെ (77) വകയായിരുന്നു സെനഗലിന്റെ മൂന്നാം ഗോൾ. ഈ ഗോളിനു വഴിയൊരുക്കിയതും മാനെ.
ക്വാർട്ടറിൽ മാലിയാണ് സെനഗലിന്റെ എതിരാളികൾ. ടുണീഷ്യയെ പ്രീക്വാർട്ടറിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ (3-2) കീഴടക്കിയാണ് മാലിയുടെ ക്വാർട്ടർ പ്രവേശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
