ഇടുക്കി: ഇടുക്കി ഉപ്പുതറയിൽ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉപ്പുതറ മലയക്കാവിൽ സ്വദേശിനി രജനിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുബിനായി തിരച്ചിൽ നടത്തുകയാണ്.
ഉച്ചയ്ക്ക് ശേഷം കുട്ടികൾ സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് രജനിയെ വീട്ടിനുള്ളിൽ കട്ടിലിൽ മരിച്ച നിലയിൽ കണ്ടത്. ഉടനെ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു.
രജനിയുടെ ഭർത്താവ് രതീഷ് ഉപ്പുതറ പരപ്പിൽനിന്ന് ബസിൽ കയറി പോകുന്നത് കണ്ടതായി ദൃക്സാക്ഷികൾ പോലീസിൽ വിവരം നൽകിയിട്ടുണ്ട്.
ഇരുവരും തമ്മിൽ കുടുംബകലഹം പതിവായിരുന്നു. ഭർത്താവ് കൊലപ്പെടുത്തിയതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
