ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി ജെഎന്‍യു. ചൊവ്വാഴ്ച സര്‍വകലാശാല പുറത്തുവിട്ട കുറിപ്പിലാണ് നടപടി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. സര്‍വകലാശാലകളെ വെറുപ്പിന്റെ പരീക്ഷണശാലകളാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
തിങ്കളാഴ്ച വൈകുന്നേരം ക്യാമ്പസില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് മുദ്രാവാക്യങ്ങള്‍ വിളിച്ചത്. 2020 ലെ ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ പ്രതികളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവര്‍ക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ പ്രകടനം നടത്തിയത്. ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ഥി നേതാക്കളായിരുന്ന ഉമറും ഷര്‍ദീലും അഞ്ച് വര്‍ഷത്തിലേറെയായി ജയിലിലാണ്.
പ്രകടനത്തിനിടെ ഭരണഘടനാ സ്ഥാപനങ്ങളെയും സുപ്രീം കോടതിയേയും പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അവഹേളിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ചതായി കാണിച്ച് സര്‍വകലാശാല ഡല്‍ഹി പൊലീസിന് പരാതി നല്‍കി. വിഷയത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍വകലാശാല അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
