ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ക്വാർട്ടറിലെത്തി നൈജീരിയ. തിങ്കളാഴ്ച നടന്ന പ്രീക്വാർട്ടറിൽ മൊസാംബിക്കിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് നൈജീരിയ ക്വാർട്ടറിലെത്തിയത്.
നൈജീരിയയ്ക്ക് വേണ്ടി വിക്ടർ ഒസിംഹെൻ രണ്ട് ഗോളുകളും അഡെമൊല ലുക്ക്മാനും അകോർ ആഡംസും ഓരോ ഗോൾ വീതവും നേടി. ഒസിംഹെൻ 25, 47 എന്നീ മിനിറ്റുകളിലും ലുക്ക്മാൻ 20-ാം മിനിറ്റിലും ആഡംസ് 75-ാം മിനിറ്റിലും ആണ് ഗോൾ നേടിയത്.
ശനിയാഴ്ചയാണ് നൈജീരിയയുടെ ക്വാർട്ടർ പോരാട്ടം. അൾജീരിയയും കോംഗോയും തമ്മിലുള്ള പ്രീക്വാർട്ടർ മത്സരത്തിലെ വിജയിയെ ആണ് നൈജീരിയ ക്വാർട്ടറിൽ നേരിടുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
