മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനില പിടിച്ച് ലീഡ്‌സ് യുണൈറ്റഡ്

JANUARY 5, 2026, 3:26 AM

റോസസ് ഡെർബിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ലീഡ്‌സ് യുണൈറ്റഡും സമനിലയിൽ പിരിഞ്ഞു. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം അമേരിക്കൻ സ്‌ട്രൈക്കർ ബ്രാൻഡൺ ആരൺസണാണ് (62') ലീഡ്‌സ് യുണൈറ്റഡിന് ലീഡ് നൽകിയത്. അധികം വൈകാതെ മാത്തേവൂസ് കുന്യയിലൂടെ (65') മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില പിടിച്ചു.

വോൾവ്‌സിനെതിരെ സ്വന്തം തട്ടകത്തിൽ സമനില വഴങ്ങിയതിന് ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ മത്സരത്തിലേക്കെത്തിയത്. അതേ സമയം ആൻഫീൽഡിൽ ലിവർപൂളിനെ ഗോൾ രഹിത സമനിലയിൽ കുരുക്കിയതിന്റെ ആത്മവിശ്വാസത്തോടെയാണ് ലീഡ്‌സ് വരുന്നത്.

ആദ്യ പകുതിയിൽ മതെവൂസ് കുന്യയുടെ വോളി ഷോട്ട് ലീഡ്‌സിന്റെ വലയിലെത്തിയെങ്കിലും അത് ഓഫ് സൈഡിൽ കുരുങ്ങി ഗോൾ നിഷേധിച്ചു. ലീഡ്‌സ് യുണൈറ്റഡും മറുഭാഗത്ത് അവസരങ്ങൾ സൃഷ്ടിച്ചു എന്നാൽ ഗോൾ മാത്രം ഒഴിഞ്ഞു നിന്നു. രണ്ടാം പകുതിയിൽ പാസ്‌കൽ സ്ട്രൂയ്ക്ക് പാസ് ഓടിയെടുത്ത ആരൺസൺ അനായാസം പന്ത് വലയിലെത്തിച്ച് ലീഡ്‌സിനു ലീഡ് നേടിക്കൊടുത്തു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ എയ്ഡൻ ഹെവന്റെ ഭാഗത്ത് നിന്നു വന്ന പിഴവാണ് ഗോളിലേക്ക് വഴി വെച്ചത്.

vachakam
vachakam
vachakam

പക്ഷെ അധികം സമയത്തേക്ക് ലീഡ്‌സിന്റെ ലീഡ് നിലനിന്നില്ല. ജോഷ്വ സിർക്‌സിയുടെ പാസിൽ മാതെവൂസ് കുന്യയുടെ ഗോളിൽ മാഞ്ചസ്റ്റർ സമനില ഗോൾ കണ്ടെത്തി. രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും നിരവധി അവസരങ്ങളാണ് ലഭിച്ചത്. സമനിലയോടെ റെലഗേഷൻ സോണിൽ നിന്ന് എട്ട് പോയിന്റ് ലീഡോടെ 16-ാം സ്ഥാനത്താണ് ലീഡ്‌സ് യുണൈറ്റഡ്. അതെ സമയം 31 പോയിന്റുമായി യുണൈറ്റഡ് അഞ്ചാം സ്ഥാനത്ത് തുടരുന്നു. അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ബേൺലിയാണ് എതിരാളികൾ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam