ഐസിസി ടി20 ലോകകപ്പ് തുടങ്ങാൻ ഒരു മാസം ബാക്കി നിൽക്കെ മത്സരങ്ങൾക്കായി ഇന്ത്യയിലേക്കില്ലെന്ന് ബംഗ്ലാദേശ് ടീം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്കും ബംഗ്ലാദേശിനുമിടയിൽ നിലനിൽക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ബി.സി.ബി.യുടെ നിലപാട്. ഐ.പി.എൽ ലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെടുത്ത ബംഗ്ലാദേശി പേസർ മുസ്തഫിസുർ റഹ്മാനെ കളിപ്പിക്കരുതെന്നാവശ്യപ്പെട്ട് നിരവധി സംഘടനകൾ രംഗത്ത് വന്നിരുന്നു. അതെ തുടർന്ന് ബി.സി.സി.ഐയുടെ ആവശ്യപ്രകാരം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തെ ടീമിൽ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ചു.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഐസിക്കയച്ച കത്ത് പ്രകാരം താരങ്ങളുടെ സുരക്ഷ മുൻനിർത്തി നേരത്തെ ഇന്ത്യയിൽ നിശ്ചയിച്ചിരുന്ന മത്സരങ്ങളുടെ വേദി മാറ്റണം എന്നായിരുന്നു. ഇന്ത്യയിൽ മത്സരങ്ങൾ കളിക്കില്ലായെന്ന് ഉറപ്പിച്ച പാകിസ്താൻ അവരുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ് കളിക്കുന്നത്. പുതിയ റിപ്പോർട്ടുകളനുസരിച്ച് ബംഗ്ലാദേശിന്റെ മത്സരങ്ങളും ശ്രീലങ്കയിലേക്ക് മാറ്റാനുള്ള നീക്കങ്ങൾ ഐ.സി.സി തുടങ്ങി കഴിഞ്ഞു.
കൊൽക്കത്തയിലും മുംബൈയിലുമായി നാല് മത്സരങ്ങളാണ് ബംഗ്ലാദേശിനുണ്ടായിരുന്നത്. മൂന്നെണ്ണം കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലും ഒരു മത്സരം മുംബൈയിലെ വാങ്ഖഡെയിലുമായാണ് നിശ്ചയിച്ചിരുന്നത്. നിലവിലെ സാഹചര്യത്തിൽ ആ നാല് മത്സരങ്ങളും ശ്രീലങ്കയിലേക്ക് മാറ്റേണ്ടിവരും. ടിക്കറ്റിന്റെ നഷ്ടം ബി.സി.സി.ഐക്ക് വരില്ലെങ്കിലും മറ്റ് വരുമാനങ്ങളുടെ ഇനത്തിൽ ബി.സി.സി.ഐക്ക് വലിയ നഷ്ടമുണ്ടായേക്കും. ആദ്യമായി സ്റ്റേഡിയത്തിന്റെ വരുമാന ഇനത്തിൽ ഏഴ് കൊടിമുതൽ 30 കൊടിവരെ നഷ്ടമുണ്ടായേക്കാം. അതോടൊപ്പം ഹോട്ടൽ ബുക്കിങ്, റെസ്റ്റോറന്റ്, വാഹനങ്ങളുടെ ബുക്കിങ് എന്നിവയിലും കുറവ് നേരിടും. അതോടെ നികുതിയിനത്തിൽ ഇന്ത്യക്ക് ലഭിക്കേണ്ടിയിരുന്ന ലാഭവും നഷ്ടമായേക്കും. മത്സരങ്ങൾ കാണാൻ വരുന്ന കാണികളുടെ എണ്ണത്തിലും വലിയ ഇടിവ് നേരിട്ടേക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
