ഇന്ത്യൻ ഫുട്‌ബോൾ നേരിടുന്ന പ്രതിസന്ധി: എഫ്.സി ഗോവ ഫസ്റ്റ് ടീം പ്രവർത്തനങ്ങൾ നിർത്തിവച്ചു

JANUARY 6, 2026, 8:20 AM

ഇന്ത്യൻ ഫുട്‌ബോൾ നേരിടുന്ന ഗുരുതരമായ ഭരണപ്രതിസന്ധിയെത്തുടർന്ന് എഫ്‌സി ഗോവ തങ്ങളുടെ ഫസ്റ്റ് ടീം പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവെച്ചു.

തിങ്കളാഴ്ച വൈകുന്നേരം നടന്ന ഓൺലൈൻ മീറ്റിംഗിൽ ക്ലബ് സിഇഒ രവി പുസ്‌കൂർ ആണ് താരങ്ങളെയും പരിശീലകരെയും ഈ തീരുമാനം അറിയിച്ചത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി സംബന്ധിച്ച അനിശ്ചിതത്വവും ക്ലബ്ബ് നടത്തിപ്പിലെ സാമ്പത്തിക പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് മറ്റ് വഴികളില്ലാത്തതിനാലാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഐഎസ്എൽ 2025-26 സീസൺ തുടങ്ങാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഡിസംബർ 24ന് എഫ്‌സി ഇസ്തിക്ലോളിനെതിരായ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ടു മത്സരത്തിനിടെ ഗോവ താരങ്ങൾ മൈതാനത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഇന്ത്യൻ ഫുട്‌ബോൾ നേരിടുന്ന അവഗണനയിലേക്ക് ലോകശ്രദ്ധ തിരിക്കാനായിരുന്നു ഈ നീക്കം. ഇതിന് പിന്നാലെയാണ് ഇപ്പോൾ ക്ലബ്ബ് പ്രവർത്തനം പൂർണ്ണമായും നിർത്തിവെച്ചിരിക്കുന്നത്. എ.ഐ.എഫ്.എഫും വാണിജ്യ പങ്കാളികളും തമ്മിലുള്ള കരാർ തർക്കങ്ങളും സുപ്രീം കോടതിയുടെ ഇടപെടലുകളുമാണ് ലീഗ് വൈകാൻ കാരണമായത്.

vachakam
vachakam
vachakam

പ്രതിസന്ധി പരിഹരിക്കാനായി എ.ഐ.എഫ്.എഫ് ഇന്ന് അടിയന്തര എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. ഐ.എസ്.എൽ, ഐലീഗ് എന്നിവയുടെ പുതിയ ഫോർമാറ്റുകളും തീയതികളും ഈ യോഗത്തിൽ തീരുമാനിച്ചേക്കും. എങ്കിലും, എഫ്‌സി ഗോവയെപ്പോലുള്ള ഒരു മുൻനിര ക്ലബ്ബ് പ്രവർത്തനം നിർത്തിവെക്കേണ്ടി വന്നത് ഇന്ത്യൻ ഫുട്‌ബോളിന്റെ നിലവിലെ ദയനീയാവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam