റിക്കി പോണ്ടിംഗിന്റെ റെക്കോർഡിനൊപ്പമെത്തി ജോ റൂട്ട്, ഇംഗ്ലണ്ട് 384ന് പുറത്ത്, ഓസ്‌ട്രേലിയ പൊരുതുന്നു

JANUARY 5, 2026, 3:31 AM

ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സിൽ 384 റൺസിന് പുറത്തായി. ആദ്യ രണ്ട് സെഷനുകളിൽ തകർത്തടിച്ച ഇംഗ്ലണ്ട് സെഞ്ചുറി നേടിയ ജോ റൂട്ടിന്റെ ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. 160 റൺസെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ഹാരി ബ്രൂക്ക് 84 റൺസെടുത്തപ്പോൾ വിക്കറ്റ് കീപ്പർ ജാമി സ്മിത്ത് 46 റൺസെടുത്തു. ഓസീസിനായി മൈക്കൽ നേസർ നാലും സ്‌കോട് ബോളണ്ടും മിച്ചൽ സ്റ്റാർക്കും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് സ്‌കോർ 50 കടന്നപ്പോഴേക്കും ഓപ്പണർമാരായ ബെൻ ഡക്കറ്റിനെയും(27) സാക്ര് ക്രോളിയെയും(16) നഷ്ടമായിരുന്നു. ജേക്കബ് ബേഥൽ(10) ഒരിക്കൽ കൂടി നിരാശപ്പെടുത്തിയതോടെ 573 എന്ന സ്‌കോറിൽ ക്രീസിൽ ഒത്തു ചേർന്ന റൂട്ടും ബ്രൂക്കും ചേർന്ന് ഇംഗ്ലണ്ടിനെ 169 റൺസ് കൂട്ടുകെട്ടിലൂടെ കരകയറ്റി. 97 പന്തിൽ 84 റൺസെടുത്ത ബ്രൂക്കിനെ ബോളണ്ട് പുറത്താക്കിയശേഷം ക്രീസിലെത്തിയ ക്യാപ്ടൻ ബെൻ സ്റ്റോക്‌സ് പൂജ്യത്തിന് പുറത്തായെങ്കിലും ജാമി സ്മിത്തിനെ കൂട്ടുപിടിച്ച് തകർത്തടിച്ച റൂട്ട് ഇംഗ്ലണ്ടിനെ 300 കടത്തി.

ഇതിനിടെ ടെസ്റ്റിലെ 41-ാം സെഞ്ചുറിയും ഓസ്‌ട്രേലിയയിലെ രണ്ടാം സെഞ്ചുറിയും പൂർത്തിയാക്കിയ റൂട്ട് ടെസ്റ്റിലെ സെഞ്ചുറി വേട്ടയിൽ മുൻ ഓസീസ് നായകൻ റിക്കി പോണ്ടിംഗിന്റെ റെക്കോർഡിനൊപ്പമെത്തി. സ്മിത്ത് (46) പുറത്തായശേഷം വിൽ ജാക്‌സുമൊത്ത് അർധസെഞ്ചുറി കൂട്ടുകെട്ടുയർത്തിയ റൂട്ട് ഇംഗ്ലണ്ടിനെ 375ൽ എത്തിച്ചെങ്കിലും ജാക്‌സ് പുറത്തായതിന് പിന്നാലെ ഇംഗ്ലണ്ട് വാലറ്റം ചെറുത്തുനിൽപ്പില്ലാതെ കീഴടങ്ങി. ഒമ്പതാമനായാണ് റൂട്ട് മടങ്ങിയത്. 242 പന്തിൽ 15 ബൗണ്ടറികൾ അടങ്ങുന്നതാണ് റൂട്ടിന്റെ 160 റൺസ്.

vachakam
vachakam
vachakam

കഴിഞ്ഞ ആറ് വർഷത്തിനിടെ റൂട്ട് നേടുന്ന 24-ാം സെഞ്ചുറിയാണിത്. നിലവിലെ താരങ്ങളിൽ രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയുള്ള കളിക്കാരുടെ പട്ടികയിൽ വിരാട് കോഹ്ലിക്ക്(84) പിന്നിൽ രണ്ടാം സ്ഥാനത്താണ്(60) റൂട്ട് ഇപ്പോൾ. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തിട്ടുണ്ട്. ഇപ്പോൾ ഓസ്‌ട്രേലിയ 218 റൺസ് പിറകിലാണ്. 21 റൺസ് എടുത്ത ജെക്ക് വെതർലാൻഡും, മാർനസ് ലുംബുഷെയിൻ 48 റൺസെടുത്താണ് പുറത്തായത്. 91 റൺസോടെ ട്രാവിസ് ഹെഡും നൈറ്റ് വാച്ച്മാനായ മൈക്കിൾ നീസർ 1 റൺസുമെടുത്ത് പുറത്താകാതെ നിൽക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam