പുതിയ ടി20 റാങ്കിംഗിൽ നേട്ടം കൊയ്ത് ഇന്ത്യൻ താരങ്ങളായ വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്, തിലക് വർമ എന്നിവർ. റെക്കോർഡ് റേറ്റിംഗ് പോയിന്റുമായി വരുൺ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, സൂര്യകുമാർ യാദവിനും ശുഭ്മാൻ ഗില്ലിനും റാങ്കിംഗിൽ തിരിച്ചടി നേരിട്ടു.
ബൗളര്‍മാരില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ വരുണ്‍ ചക്രവര്‍ത്തി ഒന്നാ സ്ഥാനത്ത് ഒരു ഇന്ത്യൻ ബൗളര്‍ക്ക് കിട്ടുന്ന ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് പോയന്‍റ്(818) സ്വന്തമാക്കി. 2017ല്‍ ബുമ്ര നേടിയിരുന്ന 783 റേറ്റിംഗ് പോയന്‍റിന്‍റെ റെക്കോര്‍ഡാണ് ചക്രവര്‍ത്തി മറികടന്നത്.
ദക്ഷിണാഫ്രിക്കക്കെിരായ ടി20 പരമ്പരയില്‍ മികവ് കാട്ടിയതോടെ ബൗളര്‍മാരുടെ റാങ്കിംഗില്‍ നാലു സ്ഥാനം ഉയര്‍ന്ന ഇന്ത്യൻ പേസര്‍ അര്‍ഷ്ദീപ് സിംഗ് പതിനാറാം സ്ഥാനത്തെത്തി. സഞ്ജു സാംസണും റാങ്കിംഗില്‍ തിരിച്ചടി നേരിട്ടു. പുതിയ റാങ്കിംഗില്‍ മൂന്ന് സ്ഥാനം താഴേക്കിറങ്ങിയ സഞ്ജു 46-ാം സ്ഥാനത്താണ്.
ബൗളിംഗ് റാങ്കിംഗില്‍ 14 സ്ഥാനം മെച്ചപ്പെടുത്തി 25-ാം സ്ഥാനത്തെത്തിയ ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ യാന്‍സനാണ് ഏറ്റവുമധികം നേട്ടം കൊയ്ത മറ്റൊരു ബൗളര്‍.
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ഇന്ത്യൻ താരം തിലക് വര്‍മ രണ്ട് സ്ഥാനം ഉയര്‍ന്ന് ബാറ്റിംഗ് റാങ്കിംഗില്‍ നാലാം സ്ഥാനത്തെത്തി.
ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ വലിയൊരു ഇന്നിംഗ്സ് കളിക്കാനായില്ലെങ്കിലും 909 റേറ്റിംഗ് പോയന്‍റുമായി അഭിഷേക് ശര്‍മ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
മോശം ഫോം തുടരുന്ന ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ഒരു സ്ഥാനം താഴേക്കിറങ്ങി പത്താം സ്ഥാനത്താണ്. മോശം ബാറ്റിംഗ് തുടര്‍ന്നാല്‍ മുന്‍ ഒന്നാം റാങ്കുകാരനായ സൂര്യകുമാര്‍ വൈകാതെ ടോപ് 10ല്‍ നിന്ന് പുറത്താവും.
ശുഭ്മാന്‍ ഗില്‍ രണ്ട് സ്ഥാനം താഴേക്കിറങ്ങി 30-ാം സ്ഥാനത്തേക്ക് വീണു.ക്ഷിണാഫ്രിക്കന്‍ നായകന്‍ ഏയ്ഡന്‍ മാര്‍ക്രം പുതിയ റാങ്കിംഗില്‍ എട്ട് സ്ഥാനം താഴേക്കിറങ്ങി 29-ാം സ്ഥാനത്തെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
