വിജയ് ഹസാരെ ട്രോഫിയിൽ ആദ്യ മത്സരത്തിൽ സിക്കിമിനെതിരെ മുംബൈക്കായി തകർപ്പൻ സെഞ്ചുറി നേടിയ മുൻ ഇന്ത്യൻ താരം രോഹിത് ശർമക്ക് ഉത്തരാഖണ്ഡിനെതരായ രണ്ടാം മത്സരത്തിൽ നിരാശ. ഉത്തരാഖണ്ഡിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന മുംബൈക്കായി ഓപ്പണറായി ഇറങ്ങിയ രോഹിത് ഗോൾഡൻ ഡക്കായി പുറത്തായി. ദേവേന്ദ്ര സിംഗ് ബോറ എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തിൽ ജഗ്മോഹൻ നാഗർഗോട്ടിക്ക് ക്യാച്ച് നൽകിയാണ് രോഹിത് മടങ്ങിയത്. ആദ്യ മത്സരത്തിൽ സിക്കിമിനെതിരെ രോഹിത് 94 പന്തിൽ 155 റൺസെടുത്ത് തിളങ്ങിയിരുന്നു.
വിരാട് കോഹ്ലി തന്റെ അവിശ്വസനീയമായ ഫോം തുടരുന്നു. ഇന്ന് ഗുജറാത്തിനെതിരെ നടന്ന മത്സരത്തിൽ വെറും 61 പന്തിൽ നിന്ന് 77 റൺസെടുത്താണ് കോഹ്ലി പുറത്തായത്. 13 ഫോറുകളും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഈ ഇന്നിംഗ്‌സ്. മത്സരത്തിൽ അതിവേഗം ബാറ്റ് വീശിയ കോഹ്ലി വെറും 29 പന്തിൽ നിന്നാണ് തന്റെ അർദ്ധസെഞ്ചറി പൂർത്തിയാക്കിയത്.
ബൗണ്ടറികളിലൂടെ മാത്രം അദ്ദേഹം 58 റൺസ് (13 ഫോറും, ഒരു സിക്‌സും) അടിച്ചുകൂട്ടി എന്നതും ശ്രദ്ധേയമാണ്. ഏകദിന ഫോർമാറ്റിൽ വിരാട് കോഹ്ലി നേടുന്ന തുടർച്ചയായ ആറാമത്തെ 50+ സ്‌കോറാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
