തൃശ്ശൂർ: മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥരുടെ എസ്കോർട്ട് വേണമെന്ന എംആർ അജിത്കുമാറിൻ്റെ നിർദേശത്തിൽ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ് രംഗത്ത്. മന്ത്രിയ്ക്ക് എസ്കോർട്ട് വേണമെന്ന് എക്സൈസ് കമ്മീഷണർ ഉത്തരവിറക്കിയിട്ടില്ലെന്നും ഇത് പ്ലാൻ്റ് ചെയ്ത വിചിത്രമായ വാർത്തയാണെന്നും ആണ് മന്ത്രിയുടെ പ്രതികരണം.
അതേസമയം മൂന്നര വർഷമായി എക്സൈസ് മന്ത്രിയ്ക്ക് ഇല്ലാത്ത എസ്കോർട്ട് ഇപ്പോൾ എന്തിനാണ് എന്ന് ചോദിച്ച അദ്ദേഹം ഈ വാർത്ത പടച്ചുവിട്ടവരെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും പറഞ്ഞു.
എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്നായിരുന്നു വിചിത്ര നിർദേശം. എക്സൈസ് കമ്മീണർ എംആർ അജിത്കുമാർ ഇന്നലെ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദേശം നൽകിയത് എന്നായിരുന്നു പുറത്തു വന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
