കണ്ണൂർ: പയ്യന്നൂർ നഗരസഭാ കൗൺസിലറായി വിജയിച്ച വി.കെ. നിഷാദിൻ്റെ പരോൾ വീണ്ടും നീട്ടിയതായി റിപ്പോർട്ട്. 15 ദിവസത്തേക്കാണ് പരോൾ നീട്ടിയത്. അച്ഛൻ്റെ ചികിത്സ ചൂണ്ടിക്കാട്ടിയാണ് പരോൾ അനുവദിച്ചിരിക്കുന്നത്.
സർക്കാർ നേരിട്ടാണ് പരോൾ നീട്ടി നൽകിയത്. പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസിൽ കഴിഞ്ഞ മാസം 25നാണ് നിഷാദിനെ 20 വർഷം തടവിന് ശിക്ഷിച്ചത്. 2025 നവംബറിലാണ് നിഷാദിനെ 20 വർഷത്തേക്ക് കോടതി ശിക്ഷിച്ചത്. പയ്യന്നൂർ നഗരസഭയിലെ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയായിരുന്നു കോടതിയുടെ ശിക്ഷാവിധി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
