കൊച്ചി: ശബരിമല സ്വർണമോഷണക്കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് റിമാൻഡിൽ.14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുന്ന ശങ്കരദാസിനെ ആശുപത്രിയിലെത്തിയാണ് റിമാന്‍ഡ് ചെയ്തത്.
സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടത് ശങ്കരദാസിന്റെ അറിവോടെയാണെന്നാണ് എസ്ഐടി കണ്ടെത്തല്‍. ബന്ധപ്പെട്ട രേഖകളിലെല്ലാം ശങ്കരദാസ് ഒപ്പിട്ടു. സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന് കൂട്ടുത്തരവാദിത്തമെന്നും എസ്ഐടി ചൂണ്ടിക്കാട്ടി.
അതേസമയം, കേസില്‍ ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രത്യേക അന്വേഷണസംഘത്തെ കോടതി വിമര്‍ശിച്ചിരുന്നു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ കഴിയുകയായിരുന്നു ശങ്കരദാസ്.ഇയാളെ അറസ്റ്റ് ചെയ്യുന്നതില്‍ വൈകുന്നതിനെതിരെ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. മുറിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ശങ്കരദാസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
