തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന് ക്രൈംബ്രാഞ്ചിന്റെ ക്ലീൻചിറ്റ്. മുഖ്യപ്രതി അനന്തുകൃഷ്ണനിൽ നിന്ന് വാങ്ങിയ പണം വക്കീൽ ഫീസെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. അതുപോലെ ഇത് സംബന്ധിച്ച് രേഖകൾ ഉണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. 47 ലക്ഷം രൂപയാണ് ലാലി വിന്‍സെന്‍റിന്‍റെ അക്കൗണ്ടിലേക്ക് അനന്തുകൃഷ്ണൻ കൈമാറിയത്.
അതേസമയം എൻജിഒ കോൺഫെഡറേഷന്‍റെ പേരിൽ പകുതി വിലയ്ക്ക് സ്കൂട്ടറും ലാപ്ടോപും കാർഷികോപകരണങ്ങളും നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു അനന്തുകൃഷ്ണന്‍റെ തട്ടിപ്പ്. ലാലി വിൻസെന്റിനെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കി ഈ മാസം കോടതിയിൽ റിപ്പോർട്ട് നൽകും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. നിലവിൽ ക്രൈംബ്രാഞ്ചിന്റെ 18 കേസുകളിൽ പ്രതിയാണ് ലാലി വിൻസെന്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
