റയൽ തോറ്റു, ലെവാന്റയെ തോൽപ്പിച്ച് ബാഴ്‌സലോണ വീണ്ടും ഒന്നാമത്

FEBRUARY 24, 2026, 2:51 AM

മാഡ്രിഡ് : കഴിഞ്ഞ രാത്രി ഒസാസുനയിൽ നിന്ന് റയൽ മാഡ്രിഡ് തോൽവിയേറ്റുവാങ്ങിയതിന് പിന്നാലെ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് ലെവാന്റയെ തോൽപ്പിച്ച് ബാഴ്‌സലോണ സ്പാനിഷ് ലാ ലിഗ ഫുട്‌ബോളിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.

ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ഒസാസുന റയലിനെ വീഴ്ത്തിയത്. 38-ാം മിനിട്ടിൽ അന്റേ ബുദ്മിർ പെനാൽറ്റിയിലൂടെ നേടിയ ഗോളിന് ഒസാസുന മുന്നിലെത്തിയിരുന്നു. 73-ാം മിനിട്ടിൽ വിനീഷ്യസ് ജൂനിയറിലൂടെ റയൽ സമനില പിടിച്ചെങ്കിലും 90-ാം മിനിട്ടിൽ റൗൾ ഗാർഷ്യ നേടിയ ഗോൾ റയലിന്റെ തോൽവി ഉറപ്പാക്കി. ഇതിന് പിന്നാലെ ബാഴ്‌സ സ്വന്തം തട്ടകത്തിൽ വച്ച് ലെവാന്റെയെ തോൽപ്പിക്കുകയായിരുന്നു. നാലാം മിനിട്ടിൽ മാർക്ക് ബെമൽ,32-ാം മിനിട്ടിൽ ഫ്രെങ്കീ ഡിയോംഗ്, 81-ാം മിനിട്ടിൽ ഫെർമിൻ ലോപ്പസ് എന്നിവരാണ് ബാഴ്‌സയ്ക്ക് വേണ്ടി സ്‌കോർ ചെയ്തത്.

ഒരൊറ്റപ്പോയിന്റ് വ്യത്യാസത്തിലാണ് ബാഴ്‌സ റയലിനെക്കാൾ മുന്നിലുള്ളത്. ബാഴ്‌സയ്ക്ക് 25 മത്സരങ്ങളിൽ നിന്ന് 61 പോയിന്റും റയലിന് 25 മത്സരങ്ങളിൽ നിന്ന് 60 പോയിന്റുമാണുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam