രണ്ട് തവണ ഒളിംപിക് മെഡല്‍ സ്വന്തമാക്കിയ ഇന്ത്യയുടെ പിവി സിന്ധു തിരിച്ചു വരവിന്റെ പാതയില്‍. താരത്തിനു വനിതാ റാങ്കിങില്‍ മുന്നേറ്റം.
3 വര്‍ഷത്തിനു ശേഷമാണ് താരം ആദ്യ പത്ത് സ്ഥാനത്തിനുള്ളില്‍ എത്തുന്നത്. നിലവില്‍ പത്താം റാങ്കിലാണ് സിന്ധു എത്തിയത്. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ ഏറ്റവും ുതിയ പട്ടികയിലാണ് നേട്ടം.
നടന്നു കൊണ്ടിരിക്കുന്ന ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 പോരാട്ടത്തില്‍ ആദ്യ റൗണ്ട് വിജയത്തിനു പിന്നാലെയാണ് നേട്ടം. തായ്‌ലന്‍ഡ് താരം ബുസനാന്‍ ഓങ്ബാംറുങ്ഫാനെ വീഴ്ത്തിയാണ് സിന്ധു പോരാട്ടം ജയിച്ചത്.
സ്‌കോര്‍: 25-23, 21-16. ജയത്തോടെ താരം പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. നേരത്തെ 2023 ഒക്ടോബര്‍ 22നാണ് സിന്ധു അവസാനമായി റാങ്കിങിലെ ആദ്യ പത്തില്‍ എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
