ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്നും വിവാദങ്ങളുടെ നായകനാണ് പപ്പു യാദവ്. ഐ.പി.എൽ താരലേലത്തിനു പിന്നാലെ പപ്പു യാദവ് വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നു.
വിവാദ പരാമർശങ്ങളോ, കുറ്റകൃത്യങ്ങളോ ഒന്നുമില്ലാതെയാണ് പാർലമെന്റ് അംഗമായ ഇദ്ദേഹം ഏറ്റവും ഒടുവിൽ ദേശീയ മാധ്യമ ശ്രദ്ധ നേടിയത്.
ചൊവ്വാഴ്ച അബുദബിയിൽ നടന്ന താരലേലത്തിൽ പപ്പുയാദവിന്റെ മകനും ഡൽഹി ക്രിക്കറ്റ് താരവുമായ സാർഥക് രഞ്ജനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിളിച്ചെടുത്തതാണ് പുതിയ വിശേഷം.
ഡൽഹിക്കായി രഞ്ജിയിലും വിജയ് ഹസാരെ ട്രോഫിയിലും സയ്ദ് മുഷ്താഖ് അലിട്രോഫിയിലും കളത്തിലിറങ്ങിയ സാർഥകിനെ 30 ലക്ഷം എന്ന അടിസ്ഥാന വിലയിലാണ് കൊൽക്കത്ത സ്വന്തമാക്കിയത്.
29കാരനായ സാർഥക് രഞ്ജൻ ഓൾറൗണ്ട് താരമാണ്. വലംകൈയൻ ബാറ്റും സ്പിൻ ബൗളിങ്ങുമായി ഡൽഹിക്കായി വിവിധ ടീമുകളിൽ കളിച്ചു. 2018ൽ ഡൽഹി അണ്ടർ 23 ടീമിൽ രഞ്ജൻ യാദവ് ഇടം പിടിച്ചത് വലിയ വിവാദമായി മാറിയിരുന്നു. മത്സരപരിചയമൊന്നുമില്ലാതെ നേരിട്ട് ടീമിൽ ഇടം നൽകിയെന്നായിരുന്നു ആരോപണം. എന്നാൽ, തുടർന്നുള്ള സീസണുകളിൽ പ്രകടം മെച്ചപ്പെടുത്തിയാണ് രഞ്ജൻ ക്രീസിൽ സ്ഥിരസാന്നിധ്യമായി മാറിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
